
റിപ്പോർട്ടർ ടി.വി എം.ഡി നികേഷ് കുമാർ ഉടൻ ചാനൽ വിടുമെന്ന് അഭ്യൂഹങ്ങൾ. നികേഷിന്റെ ഭാര്യ റാണി ജോർജ് ആദ്യം പടിയിറങ്ങുമെന്നാണ് സൂചന. ചാനലിലെ മുഖ്യ ഷെയർ ഫോൾഡർമാരിലൊരാളായ റാണി തന്റെ ഓഹരികൾ വിറ്റ് പടിയിറങ്ങുന്നുവെന്നാണ് പുത്തടിയ റിപ്പോർട്ട്. മറുനാടൻ ആണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. റിപ്പോർട്ടർ ചാനലിന്റെ ഭരണ തലത്തിൽ നിന്നും റാണിയും പിന്നാലെ, നികേഷും പടിയിറങ്ങുമെന്നാണ് മറുനാടന്റെ റിപ്പോർട്ടിലെ സൂചന.
നിരവധി തട്ടിപ്പുകേസുകളിൽ പ്രതികളായ വയനാട്ടിലെ അഗസ്റ്റിൻ സഹോദരന്മാരായ ജോസുകുട്ടി അഗസ്റ്റിൻ, റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നിവരാണ് ചാനൽ വാങ്ങിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. മുട്ടിൽ മരംമുറി കേസിലെ പ്രതികളാണിവർ. മാംഗോ ഫെറോ എന്ന ദൽഹി ആസ്ഥാനമായുള്ള കമ്പനിയുടെ പേരിലാണ് ചാനൽ ഏറ്റെടുത്തിരിക്കുന്നത്. റാണി ചാനലിൽ നിന്നും പടിയിറങ്ങിയതുമായി ബന്ധപ്പെട്ട് സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.
അതേസമയം, കർഷകരുടെ താത്പര്യത്തിനെന്ന പേരിൽ ഇറക്കിയ ഉത്തരവ്, അതിനെ പിൻപറ്റി നടന്ന മരംമുറി, ഇതാണ് മുട്ടിൽ മരംകൊള്ള. ഭൂരഹിതരായ മനുഷ്യർക്ക് സർക്കാർ അനുവദിച്ച ഭൂമിയിലെ മരംമുറിയാണ് മുട്ടിൽ മരംകൊള്ള പുറത്തുവന്നതോടെ വിവാദമായത്.
Post Your Comments