
എൻപിഎസിൽ ചേരുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ എണ്ണം കുത്തനെ കുറഞ്ഞതായി റിപ്പോർട്ട്. നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2022 നവംബർ മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ എൻപിഎസിൽ ചേരുന്നവരുടെ എണ്ണത്തിൽ 11 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ നാല് വർഷത്തിനു ശേഷമുള്ള ഇടിവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. ഇക്കാലയളവിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 2,85,226 ജീവനക്കാർ മാത്രമാണ് എൻപിഎസിൽ ചേർന്നിട്ടുള്ളത്. മുൻ വർഷം ഇതേ കാലയളവിൽ 3,21,255 പേർ എൻപിഎസിന്റെ ഭാഗമായിരുന്നു.
മിക്ക സംസ്ഥാനങ്ങളും പഴയ പെൻഷൻ പദ്ധതിയിലേക്ക് തിരിച്ചു പോകാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇത് എൻപിഎസിൽ അംഗങ്ങളുടെ എണ്ണം കുറയാൻ കാരണമായി. രാജസ്ഥാൻ, ഛത്തീസ്ഗഡ്, ഹിമാചൽ പ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളാണ് പഴയ പെൻഷൻ പദ്ധതിയിലേക്ക് മടങ്ങാൻ തീരുമാനിച്ചിരിക്കുന്നത്. 2004 മുതലാണ് സൈനികർ ഒഴികെയുള്ള കേന്ദ്രസർക്കാർ ജീവനക്കാർക്ക് എൻപിഎസ് നിർബന്ധമാക്കിയത്.
Post Your Comments