
ജിദ്ദ: സൗദി അറേബ്യയിലെ ശൈത്യകാലം മാർച്ച് 21 ന് അവസാനിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി വക്താവ് ഹുസൈൻ അൽ ഖഹ്താനിയാണ് ഇക്കാര്യം അറിയിച്ചത്. ശൈത്യകാലത്തിന്റെ രണ്ടാം പാദത്തിന്റെ പ്രവേശനത്തോടെ രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും മഴ തുടരും.
ബുധനാഴ്ച മുതൽ വടക്കൻ മേഖലകളിൽ മഞ്ഞ് വീഴാൻ സാധ്യതയുണ്ടെന്നാണ് എൻഎംസിയിലെ കാലാവസ്ഥാ നിരീക്ഷകൻ അൽ അഖീൽ പറഞ്ഞു. ആഴ്ച അവസാനത്തോടെ റിയാദ് മേഖലയിൽ നേരിയതോ മിതമായതോ ആയ മഴ പ്രതീക്ഷിക്കുന്നതായും താപനില 4 ഡിഗ്രി സെൽഷ്യസ് വരെ കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: രാമക്ഷേത്ര നിർമ്മാണം: ശ്രീകോവിലിൽ സ്ഥാപിക്കുന്നതിനുള്ള അപൂർവ പാറകൾ അയോധ്യയിലെത്തിച്ചു
Post Your Comments