KeralaLatest NewsNews

സംസ്ഥാന ബജറ്റ് : നികുതികള്‍ വര്‍ദ്ധിപ്പിക്കുമെന്ന് സൂചന

ബജറ്റിന് മുന്നോടിയായി സംസ്ഥാനത്തിന്‍റെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ഇന്ന് നിയമസഭയുടെ മേശപ്പുറത്തു വയ്ക്കും

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് വെള്ളിയാഴ്ച ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കും. ബജറ്റിന് മുന്നോടിയായി സംസ്ഥാനത്തിന്‍റെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ഇന്ന് നിയമസഭയുടെ മേശപ്പുറത്തു വയ്ക്കും.

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള നിർദേശങ്ങളാകും ബജറ്റിൽ മുൻ‌തൂക്കം എന്നാണ് സൂചന. സർക്കാർ സേവനങ്ങളിൽ പലതിന്റെയും സർവീസ് ചാർജുകളിൽ വർദ്ധനവുണ്ടാകും

Read Also : Kerala budget 2023: ജെൻഡർ തുല്യതയ്ക്കായി നവോത്ഥാന പദ്ധതികൾ – പ്രതീക്ഷിക്കുന്ന മുഖ്യ പ്രഖ്യാപനങ്ങൾ എന്തൊക്കെ?

അതേസമയം, സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ നികുതികള്‍ വര്‍ദ്ധിപ്പിച്ചേക്കുമെന്നാണ് സൂചന. മദ്യവും ഇന്ധനവും ഒഴികെയുള്ളവയുടെ നികുതിയോ ഫീസോ വര്‍ദ്ധിപ്പിച്ചു വരുമാനം കൂട്ടാനാണു നീക്കം.

അടുത്ത മൂന്നു തുടര്‍ച്ചയായ വര്‍ഷങ്ങള്‍ തെരഞ്ഞെടുപ്പുകള്‍ വരുന്ന സാഹചര്യത്തില്‍ നികുതി നിരക്കുകളും സേവന ഫീസുകളും കുത്തനെ ഉയര്‍ത്തി വരുമാന വര്‍ധന വരുത്താനാണു സര്‍ക്കാര്‍ ശ്രമം. ക്ഷേമപെന്‍ഷന്‍ കാര്യത്തിലും തീരുമാനമുണ്ടാകും.

ഇന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും ഇത് സംബന്ധിച്ച്‌ ചര്‍ച്ച നടത്തും. സാമ്പത്തിക പ്രതിസന്ധി ഉള്ളതിനാല്‍ ക്ഷേമപെന്‍ഷന്‍ ഉയര്‍ത്തുമോ എന്ന് സംശയമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button