
നേമം: ബേക്കറിയുടെ മുന്നിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോയുടെ ഡാഷ്ബോർഡിൽ നിന്ന് പണം കവർന്നയാൾ അറസ്റ്റിൽ. അരുമാനൂർ കണ്ടല സ്വദേശി സുജാം (32) ആണ് പിടിയിലായത്. കരമന പൊലീസാണ് പിടികൂടിയത്.
Read Also : ശ്രീലങ്കന്‍ തീരത്ത് അതിതീവ്ര ന്യൂനമര്‍ദ്ദം: കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത
ബുധനാഴ്ച രാവിലെ 11.30-ന് ആണ് കേസിനാസ്പദമായ സംഭവം. കരമനയിലെ ഒരു ബേക്കറിയുടെ മുന്നിൽ പാർക്ക് ചെയ്തിരുന്ന വിളവൂർക്കൽ സ്വദേശി വിനോദിന്റെ ഓട്ടോയിൽ സൂക്ഷിച്ചിരുന്ന 10,000 രൂപയാണ് പ്രതി കവർന്നത്. ബേക്കറിയിൽ നിന്ന് പുറത്തേക്ക് വന്ന വിനോദ് ഡാഷ്ബോർഡിൽ നിന്ന് പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞ ഉടനെ പൊലീസിൽ പരാതി നൽകുകയായിരുന്നു.
തുടർന്ന്, സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് സുജാം പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments