Latest NewsNewsInternationalKuwaitGulf

വിവാഹ ചടങ്ങിൽ വെടിയുതിർത്തു: മൂന്നു വയസുകാരിയ്ക്ക് പരിക്ക്

കുവൈത്ത് സിറ്റി: മൂന്ന് വയസുകാരിയ്ക്ക് വെടിയേറ്റു. കുവൈത്തിലാണ് സംഭവം. വിവാഹ ചടങ്ങിൽ വെടിയുതിർത്തപ്പോഴാണ് സമീപത്തെ വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടിയ്ക്ക് വെടിയേറ്റത്.

Read Also: കത്തുന്ന കാറിൽ നിന്നും ഉയരുന്ന നിലവിളി, നിസ്സഹായരായി നോക്കിനിൽക്കേണ്ടി വന്ന് നാട്ടുകാർ: നോവായി പ്രിജിത്തും റീഷയും

ജഹ്‌റയിലെ പബ്ലിക് സെക്യൂരിറ്റി ഓപ്പറേഷൻസ് റൂമിലാണ് ഇത് സംബന്ധിച്ച വിവരം ലഭിച്ചത്. ഉടൻ തന്നെ കുട്ടിയെ ജഹ്‌റ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി കുവൈത്ത് പോലീസ് പറഞ്ഞു.

Read Also: Kerala budget 2023: ജെൻഡർ തുല്യതയ്ക്കായി നവോത്ഥാന പദ്ധതികൾ – പ്രതീക്ഷിക്കുന്ന മുഖ്യ പ്രഖ്യാപനങ്ങൾ എന്തൊക്കെ?

shortlink

Related Articles

Post Your Comments

Related Articles


Back to top button