
അബുദാബി: ഓൺലൈൻ ആയുധ കച്ചവടം ഗുരുതര കുറ്റകൃത്യമാണെന്ന് മുന്നറിയിപ്പ് നൽകി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. യുഎഇയിൽ ഓൺലൈൻ വഴി ആയുധ, സ്‌ഫോടക വസ്തു ഇടപാട് നടത്തുന്നത് ഗുരുതര കുറ്റകൃത്യമാണെന്നാണ് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കുന്നത്.
നിയമലംഘനം നടത്തുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ഒരു വർഷം തടവും 5 ലക്ഷം മുതൽ 10 ലക്ഷം ദിർഹം വരെ പിഴയുമാണ് നിയമലംഘകർക്ക് ലഭിക്കുന്ന ശിക്ഷ. തോക്കുകൾ, വെടിക്കോപ്പുകൾ, സ്‌ഫോടകവസ്തുക്കൾ എന്നിവ പ്രചരിപ്പിക്കാനായി വെബ്‌സൈറ്റ് നിർമിക്കുകയോ സമൂഹ മാധ്യമം വഴി പ്രചരിപ്പിക്കുകയോ ചെയ്യുന്നതും ശിക്ഷാർഹമാണെന്നും അധികൃതർ അറിയിച്ചു.
Read Also: രാമക്ഷേത്ര നിർമ്മാണം: ശ്രീകോവിലിൽ സ്ഥാപിക്കുന്നതിനുള്ള അപൂർവ പാറകൾ അയോധ്യയിലെത്തിച്ചു
Post Your Comments