Latest NewsNews

ഓൺലൈൻ ക്ലാസെടുക്കുന്നതിനിടെ അധ്യാപകനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി

ഉത്തര്‍പ്രദേശ്: യുപിയിൽ ഓൺലൈൻ ക്ലാസെടുക്കുന്നതിനിടെ അധ്യാപകനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. വീട്ടിൽ നിന്ന് ഓൺലൈൻ ക്ലാസെടുത്തുകൊണ്ടിരിക്കെ ആണ് സംഭവം. കൃഷ്ണ കുമാർ യാദവ് എന്ന 32കാരനെയാണ് രണ്ട് പേർ ചേർന്ന് കൊലപ്പെടുത്തിയത്. കൊലപാതകത്തിൻ്റെ വിഡിയോ മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്യപ്പെടുന്നുണ്ടായിരുന്നു. ഈ വീഡിയോ നിർണായക തെളിവായി.

മുറിയിൽ ഒറ്റക്കായിരുന്ന ഇയാളെ വീടിനുള്ളിൽ കയറിയ അക്രമികൾ വാക്കുതർക്കത്തിനൊടുവിൽ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. അക്രമികൾ ഒരാൾക്ക് കൃഷ്ണ യാദവിന്റെ സഹോദരിയുമായി അടുപ്പമുണ്ടായിരുന്നു.

ഇതിൽ എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്നുള്ള പകയിലായിരുന്നു കൊലപാതകമെന്ന് പൊലീസ് അറിയിച്ചു. സന്ദീപ് യാദവ്, ജവഹിർ മിശ്ര എന്നിവരാണ് അറസ്റ്റിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button