Latest NewsNewsInternational

പശുവുമായി നടക്കാനിറങ്ങി: യുവതിയ്ക്ക് ജയിൽ ശിക്ഷ വിധിച്ച് കോടതി

മോസ്‌കോ: പശുവുമായി നടക്കാനിറങ്ങിയ യുവതിക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. റഷ്യയിലാണ് സംഭവം. റെഡ് സ്‌ക്വയറിൽ പശുക്കിടാവിനെ കൊണ്ടുവന്നഅമേരിക്കൻ പൗരയ്ക്കാണ് റഷ്യൻ കോടതി ശിക്ഷ വിധിച്ചത്. കാൽനടയാത്രക്കാരെ തടസ്സപ്പെടുത്തിയതിന് 13 ദിവസത്തെ തടവും 30000 റൂബിൾ പിഴയുമാണ് യുവതിയ്ക്ക് ശിക്ഷയായി കോടതി വിധിച്ചത്. പശുക്കിടാവിനെ അറവുശാലയിൽ നിന്ന് രക്ഷിക്കുകയായിരുന്നുവെന്നാണ് യുവതി കോടതിയിൽ വാദിച്ചത്. എന്നാൽ, കോടതി ഈ വാദം മുഖവിലക്കെടുത്തില്ല.

Read Also: ആ 3 മിനിറ്റ് അവരുടെ ജീവന്റെ വിലയായിരുന്നു,പ്രിജിത്തും റീഷയും കാത്തിരുന്നത് രണ്ടാമത്തെ കണ്മണിക്കായി:ദുരന്ത കാരണം പുറത്ത്

യുവതി മുദ്രാവാക്യം വിളിച്ച് നടന്നുവെന്നും കന്നുകുട്ടിയെ ഉപയോഗിച്ച് പ്രത്യേക ആശയ പ്രചാരണം നടത്തിയെന്നുമാണ് കോടതി വ്യക്തമാക്കിയത്. മോസ്‌കോയിലെ ട്രെവർസ്‌കോയി ജില്ലാ കോടതിയാണ് യുവതിയ്ക്ക് ശിക്ഷ വിധിച്ചത്. പശുക്കിടാവിനെ താൻ രക്ഷിച്ചില്ലായിരുന്നുവെങ്കിൽ അതിനെ ആളുകൾ ഇറച്ചിയാക്കിയേനെയെന്നും പശുക്കിടാവിനെ രാജ്യം കാണിക്കാനായിരുന്നു തന്റെ ശ്രമമെന്നുമായിരുന്നു യുവതി കോടതിയിൽ വാദിച്ചത്.

ചൊവ്വാഴ്ച്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Read Also: ഇൻഷുറൻസ് നിക്ഷേപങ്ങൾ: വരുമാനത്തിന് നൽകുന്ന ഇളവുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button