Latest NewsNewsMobile PhoneTechnology

ഷവോമി 13: ഉടൻ വിപണിയിൽ അവതരിപ്പിക്കും, സവിശേഷതകൾ അറിയാം

6.9 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്പ്ലേ ഈ ഹാൻഡ്സെറ്റുകളിൽ പ്രതീക്ഷിക്കാവുന്നതാണ്

ഇന്ത്യൻ വിപണിയിൽ ഷവോമിയുടെ സ്വാധീനം വളരെ വലുതാണ്. ഓരോ വർഷത്തിലും വ്യത്യസ്ഥമായ സ്മാർട്ട്ഫോണുകളാണ് ഷവോമി പുറത്തിറക്കുന്നത്. അത്തരത്തിൽ ഷവോമി പുറത്തിറക്കാനിരിക്കുന്ന മോഡലാണ് ഷവോമി 13. മറ്റു മോഡലുകളെ അപേക്ഷിച്ച് ഒട്ടനവധി ഫീച്ചറുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്നാണ് സൂചന. ഫെബ്രുവരി 21 മുതലാണ് ഈ ഹാൻഡ്സെറ്റുകൾ വിപണിയിൽ അവതരിപ്പിക്കുക. ഷവോമി 13 സ്മാർട്ട്ഫോണുകളെ കുറിച്ച് കൂടുതൽ അറിയാം.

6.9 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്പ്ലേ ഈ ഹാൻഡ്സെറ്റുകളിൽ പ്രതീക്ഷിക്കാവുന്നതാണ്. 1080 × 2340 ആണ് പിക്സൽ റെസല്യൂഷൻ. ക്വാൽകം എസ്എം8350 സ്നാപ്ഡ്രാഗൺ 888 5ജി പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.

Also Read: ‘ഇന്ന് കണ്ണൂരിലെ അപകടം കണ്ടപ്പോ എനിക്ക് അന്ന് പെർമിറ്റ് ലഭിക്കാത്ത കാരണം ഓർത്തുപോയി’: വൈറൽ പോസ്റ്റ്

ആൽഫൈൻ വൈറ്റ്, സോളിസ്റ്റിക് ഗ്രേ എന്നിങ്ങനെ രണ്ട് കളർ വേരിയന്റുകളിലാണ് ഇവ വാങ്ങാൻ സാധിക്കുക. 108 മെഗാപിക്സൽ, 40 മെഗാപിക്സൽ, 21 മെഗാപിക്സൽ, 8 മെഗാപിക്സൽ ക്വാഡ് ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്. 32 മെഗാപിക്സലാണ് സെൽഫി ക്യാമറ. 100 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും 5,500 എംഎഎച്ച് ബാറ്ററി ലൈഫും ലഭ്യമാണ്.8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജിൽ വാങ്ങാൻ സാധിക്കുന്ന ഈ ഹാൻഡ്സെറ്റുകളുടെ വില സംബന്ധിച്ച വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button