
നെടുമങ്ങാട്: ലോറിയിൽ ബൈക്ക് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. ആര്യനാട് ചൂഴ കിഴക്കുംകര വീട്ടിൽ(സച്ചു ഭവനിൽ)ഗിരീശൻ പുഷ്പലീല ദമ്പതികളുടെ ഏക മകൻ നന്ദു (സച്ചു, 23)ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി 10.30-ന് ആണ് അപകടം നടന്നത്. ആര്യനാട് പെട്രോൾ പമ്പിന് സമീപം വച്ച് നന്ദു സഞ്ചരിച്ചിരുന്ന ബൈക്ക് എതിരെ വന്ന തടിലോറിയിലിടിച്ചായിരുന്നു അപകടം സംഭവിച്ചത്.
ഗുരുതരമായി പരിക്കേറ്റ നന്ദുവിനെ ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പുലർച്ചെ മരണം സംഭവിക്കുകയായിരിന്നു. നെടുമങ്ങാട് ബൈക്ക് ഷോറൂമിലെ ജീവനക്കാരനാണ് നന്ദു. മൃൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments