Latest NewsNewsInternational

സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന രാജ്യത്തെ കരകയറ്റാന്‍ വിചിത്ര നിര്‍ദേശവുമായി പാക് നേതാവ്

പാകിസ്ഥാനെ രക്ഷപ്പെടുത്തണേ എന്ന് യാചിക്കുന്നതിനു പകരം, ആണവ ബോംബുമായി മറ്റ് രാജ്യങ്ങളുടെ അടുത്ത് ചെന്ന് പണം ആവശ്യപ്പെടാന്‍ നിര്‍ദ്ദേശിച്ച് സഅദ് റിസ്വി

ഇസ്ലാമാബാദ്: പാകിസ്ഥാനെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാന്‍ വിചിത്ര നിര്‍ദ്ദേശവുമായി പാക് നേതാവ്. യാചിക്കുന്നതിനു പകരം, ആണവ ബോംബുമായി മറ്റ് രാജ്യങ്ങളുടെ അടുത്ത് ചെന്ന് പണം ആവശ്യപ്പെടാനാണ് തെഹ്‌രീകെ ലബ്ബെയ്ക് പാകിസ്ഥാന്‍ പാര്‍ട്ടി നേതാവ് സഅദ് റിസ്വി ആഹ്വാനം ചെയ്തത്. ഈ പാര്‍ട്ടി പാകിസ്ഥാനില്‍ നിരോധിച്ചതാണ്. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Read Also: ആംബുലൻസിൽ പേവിഷബാധയേറ്റ കുട്ടിയുടേതായി പ്രചരിക്കുന്ന വീഡിയോ വാസ്തവ വിരുദ്ധം: യാഥാർത്ഥ്യം ഇങ്ങനെ

‘അവര്‍ പ്രധാനമന്ത്രിയെയും മുഴുവന്‍ മന്ത്രിമാരെയും സൈനിക മേധാവിയെയും മറ്റ് രാജ്യങ്ങളിലേക്ക് സാമ്പത്തിക സഹായം യാചിക്കാനായി പറഞ്ഞുവിടുകയാണ്. എന്തിനാണ് അങ്ങനെ ചെയ്യുന്നത് എന്നാണ് എന്റെ ചോദ്യം. അവര്‍ പറയുന്നത് പാകിസ്ഥാന്റെ സമ്പദ് വ്യവസ്ഥ അപകടത്തിലാണ് എന്നാണ്. പകരം, ഒരു കൈയില്‍ ഖുര്‍ആനും മറുകൈയില്‍ സ്യൂട്ട്‌കേസില്‍ അണുബോംബുമായി സ്വീഡനിലേക്ക് പോകാന്‍ ഞാന്‍ ഉപദേശിക്കുകയാണ്. ലോകം മുഴുവന്‍ നിങ്ങളുടെ കാല്‍ക്കീഴില്‍ വീഴുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് എന്റെ പേര് മാറ്റാം’-എന്നായിരുന്നു തെഹ്‌രീകെ ലബ്ബെയ്ക് നേതാവിന്റെ പ്രസംഗം.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button