Latest NewsKerala

ലളിത ജീവിതം, ഉയർന്ന ചിന്ത! അപവാദ പ്രചരണം നടത്തുന്നവർക്കെതിരെ പാർട്ടി കോടതിയിൽ കേസ് കൊടുക്കും: അഡ്വ. ജയശങ്കർ

യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോം കൊല്ലത്തെ ഒരു സ്റ്റാർ ഹോട്ടലിൽ കുടുംബത്തോടൊപ്പം രണ്ടു വർഷത്തോളം താമസിച്ചു എന്ന വിവാദം വലിയ ചർച്ചയായിരിക്കുകയാണ്. ഒന്നേമുക്കാൽ വർഷം അവർ ഈ ഹോട്ടലിൽ താമസിച്ചു എന്ന് ആരോപണമുയരുന്നു.

അതേസമയം, അമ്മയുടെ ആയുർവേദ ചികിത്സയ്ക്ക് വേണ്ടി മാത്രമാണ് താൻ ഈ ഹോട്ടലിൽ താമസിച്ചതെന്നും വ്യക്തിപരമായ കാര്യമാണ് ഇതെന്നുമാണ് ചിന്തയുടെ വിശദീകരണം. മാസം 20,000 രൂപയാണ് വാടകയായി നൽകിയതെന്നും ചിന്ത പറഞ്ഞു. ഇതിനെതിരെ യൂത്ത് കോൺഗ്രസ് വിജിലൻസിനു ഇഡിയ്ക്കും പരാതി നൽകുകയും ചെയ്തു.

ഇപ്പോൾ വിഷയത്തിൽ പരിഹാസവുമായി അഡ്വക്കറ്റ് ജയശങ്കർ രംഗത്തെത്തി. ഫേസ്‌ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തിന്റെ പരിഹാസം.

പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം:

ലളിത ജീവിതം, ഉയർന്ന ചിന്ത.
അമ്മയുടെ ആയുർവേദ ചികിത്സ സർക്കാർ ചിലവിൽ മയോ ക്ലിനിക്കിൽ നടത്താതെ കൊല്ലം തങ്കശ്ശേരിയിൽ ഒരു പാർട്ടി അനുഭാവിയുടെ റിസോർട്ടിനെ അഭയം പ്രാപിച്ച ആ വലിയ മനസ്സ് ആരും കാണാതെ പോകരുത്.
അപവാദ പ്രചരണം നടത്തുന്നവർക്കെതിരെ പാർട്ടി കോടതിയിൽ കേസ് കൊടുക്കും.

 

shortlink

Related Articles

Post Your Comments


Back to top button