Kallanum Bhagavathiyum
PathanamthittaKeralaNattuvarthaLatest NewsNews

ന​ഗ്നനായ നിലയിൽ യുവാവിന്റെ മൃതദേഹം കനാലിൽ കണ്ടെത്തി : ദുരൂഹത

കലഞ്ഞൂർ അനന്തു ഭവനിൽ അനന്തു(28)വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്

പത്തനംതിട്ട: കോന്നിക്ക് സമീപം കെ.ഐ.പി കനാലിൽ ന​ഗ്നനായ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കലഞ്ഞൂർ അനന്തു ഭവനിൽ അനന്തു(28)വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

ഇന്ന് പുലർച്ചെയോടെയാണ് യുവാവിന്റെ മൃതദേഹം കനാലിൽ കണ്ടെത്തിയത്. പൊലീസിനെ ആക്രമിച്ചത് ഉൾപ്പടെയുള്ള ക്രിമിനൽ കേസുകളിൽ പ്രതിയാണ് മരിച്ച നിലയിൽ കണ്ടെത്തിയ അനന്തു.

Read Also : ലക്ഷ്വറി റിസോര്‍ട്ടിലെ താമസത്തിന് വാടക നല്‍കിയത് തന്റെ ശമ്പളത്തിനൊപ്പം അമ്മയുടെ പെന്‍ഷന്‍ തുക കൂടി ചേര്‍ത്ത് : ചിന്ത

രണ്ട് ദിവസം മുൻപ് അനന്തുവിനെ കാണാനില്ല എന്ന് ബന്ധുക്കൾ കൂടൽ പൊലീസിൽ പരാതി നൽകിയിരുന്നു. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം ഉണ്ടെന്നാണ് സൂചന.

മൃതദേഹത്തിൽ അസ്വഭാവിക മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. കണ്ടെത്തുമ്പോൾ മൃതദേഹത്തിൽ വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ല. മൃതശരീരം കിടന്നതിന്റെ അൽപം മുകളിലായി കനാലിന്റെ പടവുകളിൽ രക്തം കണ്ടെത്തിയത് സംഭവത്തിൽ ദുരൂഹത ഉണ്ടെന്ന സംശയം ശക്തമാക്കിയിട്ടുണ്ട്. കൂടൽ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments


Back to top button