Latest NewsNewsTechnology

ഇനി ഒറ്റയടിക്ക് നിരവധി ഫയലുകൾ ഒരുമിച്ച് അയക്കാം, പുതിയ ഫീച്ചറുമായി വാട്സ്ആപ്പ് എത്തി

പുതിയ ഫീച്ചർ ഉടൻ തന്നെ ഉപയോക്താക്കളിലേക്ക് എത്തുന്നതാണ്

ലോകത്തിൽ ഏറ്റവും കൂടുതൽ ഉപയോക്താക്കളുള്ള മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഒട്ടനവധി ഫീച്ചറുകൾ വാട്സ്ആപ്പ് ഓരോ പതിപ്പിലും അവതരിപ്പിക്കാറുണ്ട്. ഇത്തവണ സൗകര്യപ്രദമായ പുതിയൊരു ഫീച്ചറുമായാണ് വാട്സ്ആപ്പ് എത്തിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഒറ്റയടിക്ക് 100 മീഡിയ ഫയലുകൾ വരെ അയക്കാൻ സാധിക്കുന്ന പുതിയ ഫീച്ചറാണ് വാട്സ്ആപ്പ് വികസിപ്പിക്കുന്നത്. ഈ ഫീച്ചർ ഉടൻ തന്നെ ഉപയോക്താക്കളിലേക്ക് എത്തുന്നതാണ്.

നിലവിൽ, 30 മീഡിയ ഫയലുകൾ മാത്രമാണ് ഒരുമിച്ച് അയക്കാൻ സാധിക്കുകയുള്ളൂ. ഇത് പലപ്പോഴും ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. എന്നാൽ, ഒറ്റയടിക്ക് നിരവധി ഫയലുകൾ അയക്കാൻ സാധിക്കുന്നതോടെ ഉപഭോക്താക്കൾ നേരിടുന്ന വലിയൊരു പ്രശ്നത്തിനാണ് വാട്സ്ആപ്പ് പരിഹാരം കാണുന്നത്. വാട്സ്ആപ്പ് ആൻഡ്രോയ്ഡ് ബീറ്റ ഉപയോഗിക്കുന്നവർക്ക് ഈ ഫീച്ചർ ലഭ്യമായിട്ടുണ്ട്.

Also Read: സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡായി പ്രണയ ദിനവും പശു ആലിംഗനവും

shortlink

Related Articles

Post Your Comments

Related Articles


Back to top button