KeralaLatest NewsNews

കോഴിക്കഥ പറഞ്ഞ് ബിബിസി ഓഫീസുകളിലെ ആദായനികുതി വകുപ്പ് പരിശോധനയെ പരിഹസിച്ച് സന്ദീപാനന്ദ ഗിരി

സന്ദീപാനന്ദ ഗിരിയെ പോലുള്ളവരുടെ ഉറക്കം കെടുത്തി ബിബിസിയിലെ റെയ്ഡ്, കോഴിക്കഥ പറഞ്ഞ് പരിശോധനയെ പരിഹസിച്ച് തള്ളി സന്ദീപാനന്ദ

തിരുവനന്തപുരം: ഇന്ത്യയിലെ ബിബിസി ഓഫീസുകളിലെ ആദായനികുതി വകുപ്പ് പരിശോധനയ്ക്ക് എതിരെ പ്രതിപക്ഷ പാര്‍ട്ടികളും ഇടത്-വലത് അനുകൂലികളും കച്ചകെട്ടി രംഗത്തിറങ്ങിയിരിക്കുകയാണ്. വിദേശ മാധ്യമ ചാനലായ ബിബിസിയിലെ ആദായനികുതി വകുപ്പിന്റെ പരിശോധനയാണ് ഇവരുടെ ഉറക്കം കെടുത്തുന്നത്. ചാനലില്‍ നടത്തുന്ന പരിശോധനയല്ല മറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇവരുടെ ലക്ഷ്യം.

Read Also: ‘എനിക്ക് പീരിയഡ് ആയാൽ നാട്ടുകാർ മൊത്തം അറിയും’: അനശ്വര രാജൻ

ഇപ്പോള്‍ ബിബിസിയിലെ പരിശോധനയെ പരിഹസിച്ച് ഇടത് അനുകൂലിയായ സ്വാമി സന്ദീപാനന്ദ ഗിരിയും രംഗത്ത് വന്നിരിക്കുകയാണ് . പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ഡോക്യുമെന്ററിയുടെ പ്രതികാരമാണു റെയ്‌ഡെന്നാണു പ്രതിപക്ഷത്തിന്റെ വിമര്‍ശനം. വിഷയത്തില്‍, കോഴിക്കഥയുടെ പോസ്റ്റ് ഫേസ്ബുക്കില്‍ പങ്കുവച്ചാണ് സന്ദീപാനന്ദ ഗിരിയുടെ പരിഹാസം.

സ്വാമി സന്ദീപാനന്ദ ഗിരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

‘ഒരിക്കലൊരു കോഴിഫാം നടത്തുന്നയാള്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ചു! ഏതാനും ദിവസങ്ങള്‍ക്ക് ശേഷം അയാളുടെ ഫാമില്‍ കേന്ദ്ര മൃഗസംരക്ഷണ പക്ഷിപരിപാലന വകുപ്പിലെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയ കൂട്ടത്തില്‍ കോഴികള്‍ക്ക് ഭക്ഷണമായി എന്താണ് നല്‍കുന്നതെന്ന് ആരാഞ്ഞു. എന്റെ കോഴികള്‍ സ്വയം ഭക്ഷണം കണ്ടെത്തി നൈസര്‍ഗികമായ ജീവിതം നയിക്കുന്നുവെന്ന് ഫാം ഉടമ മറുപടി പറഞ്ഞു. കോഴികളെ പട്ടിണിക്കിട്ട് പീഡിപ്പിക്കുന്നുവെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ ഫാം ഉടമയ്‌ക്കെതിരെ കേസ് ചാര്‍ജ് ചെയ്തു’.

‘ആഴ്ചകള്‍ക്കു ശേഷം ഇന്‍കംടാക്‌സ് ഉദ്യോഗസ്ഥര്‍ വരവുചെലവ് പരിശോധന നടത്തിയ കൂട്ടത്തില്‍ കോഴികളുടെ ഭക്ഷണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഫാമുടമ പറഞ്ഞു എന്റെ കോഴികള്‍ എനിക്ക് എന്റെ സ്വന്തം മക്കളെപ്പോലെയാണ്, ഞാനവര്‍ക്ക് അണ്ടിപ്പരിപ്പും ബദാം പരിപ്പും കുങ്കുമപ്പൂവില്‍ ചേര്‍ത്ത് പൊടിച്ച് നല്‍കുമെന്ന്! കള്ളപ്പണം വെളുപ്പിക്കലും രാജ്യദ്രോഹവുമാണ് ഫാമുടമയുടെ പേരിലുള്ള പുതിയ കേസ്’.

നാലു ദിവസത്തിനുശേഷം വന്നത് എന്‍ഐഎ ആയിരുന്നു. പഴയ അതേ ചോദ്യത്തിനുത്തരമായി ഫാം ഉടമ പറഞ്ഞു: ഞാന്‍ എന്നും രാവിലെ കോഴികള്‍ക്ക് ഓരോരുത്തര്‍ക്കും 5 രൂപ വീതം നല്‍കും. അവര്‍ക്ക് ഇഷ്ടമുള്ളത് അവര്‍ വാങ്ങി കഴിക്കും. പുതിയ നോട്ടീസ് കാത്ത്’.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button