Latest NewsNewsBusiness

രാജ്യത്ത് ഈ വർഷം സ്വർണ ഡിമാൻഡ് ഉയരാൻ സാധ്യത, ഇറക്കുമതി വർദ്ധിച്ചേക്കും

2022- ൽ രാജ്യത്തെ സ്വർണ ഡിമാൻഡ് നേരിയ തോതിൽ ഇടിഞ്ഞിരുന്നു

രാജ്യത്ത് ഈ വർഷം സ്വർണത്തിന്റെ ഡിമാൻഡ് ഉയരാൻ സാധ്യതയുണ്ടെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ. റിപ്പോർട്ടുകൾ പ്രകാരം, ഈ വർഷം സ്വർണ ഡിമാൻഡ് 800 ടണ്ണിലേക്ക് തിരിച്ചെത്തുമെന്നാണ് വിലയിരുത്തൽ. നാണയപ്പെരുപ്പം കുറയുന്ന സാഹചര്യത്തിലാണ് സ്വർണ ഡിമാൻഡ് ഉയരാൻ സാധ്യത. ഇത് ഉപഭോക്തൃ വിപണിക്ക് കൂടുതൽ കരുത്ത് പകരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

2022- ൽ രാജ്യത്തെ സ്വർണ ഡിമാൻഡ് നേരിയ തോതിൽ ഇടിഞ്ഞിരുന്നു. അതിനാൽ, കഴിഞ്ഞ വർഷം ഡിമാൻഡ് 770 ടണ്ണായിരുന്നു. ആഗോള സാമ്പത്തിക മാന്ദ്യം, വിലക്കയറ്റം, റഷ്യ- യുക്രൈൻ യുദ്ധം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി തുടങ്ങിയവയാണ് കഴിഞ്ഞ വർഷം ഡിമാൻഡ് കുറയാൻ ഇടയാക്കിയ ഘടകങ്ങൾ.

Also Read: ടെറസിൽ ഉണങ്ങാനിട്ട തുണി എടുക്കാൻ പോയ 10 വയസുകാരൻ അയ കയറിൽ കുടുങ്ങി മരിച്ചു

ഇത്തവണ റിസർവ് ബാങ്ക് വലിയ തോതിൽ സ്വർണശേഖരം ഉയർത്താൻ സാധ്യതയുണ്ട്. കൂടാതെ, ആഗോള തലത്തിലെ കേന്ദ്രബാങ്കുകളും ഈ വർഷം സ്വർണശേഖരം ഉയർത്തിയേക്കും. ഇത് വിപണിക്ക് ശുഭ സൂചനയാണ് നൽകുക. 2022- ൽ കേന്ദ്ര ബാങ്കുകൾ വാങ്ങിക്കൂട്ടിയ സ്വർണത്തിന്റെ അളവ് 1967- ന് ശേഷമുള്ള ഏറ്റവും ഉയരമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button