Latest NewsKeralaNews

‘എന്നെ മാത്യു കുഴൽനാടൻ അപകീർത്തിപ്പെടുത്തുന്നു’: സ്പീക്കറോട് പരാതിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ലൈഫ് മിഷന്‍ കോഴയുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ബഹളം. എം.ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത് നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട്, മാത്യു കുഴല്‍നാടന്‍ എംഎല്‍എ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു.
തുടർന്ന് സഭയിൽ ഉണ്ടായ ബഹളങ്ങൾക്കൊടുവിൽ സ്പീക്കറോട് പരാതി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങളും ദുരാരോപണങ്ങളും ഉന്നയിക്കുന്നത് അങ്ങ് കേൾക്കുന്നില്ലേയെന്ന് മുഖ്യമന്റ്റ്ഹി സ്പീക്കറോട് ചോദിച്ചു.

‘പ്രമേയത്തിൽ വാദങ്ങളോ അഭ്യൂഹങ്ങളോ വ്യാജോക്തികളോ ആരോപണങ്ങളോ അപകീർത്തിപരമായ പ്രസ്താവനകളോ ഉണ്ടായിരിക്കാൻ പാടില്ല. ഇപ്പോൾ അദ്ദേഹം പറഞ്ഞ വ്യാജോക്തികൾ, ആരോപണങ്ങൾ, അപകീർത്തികരമായ പ്രസ്താവനകൾ എല്ലാം അങ്ങും കേൾക്കുന്നുണ്ടാകുമല്ലോ. അതോടൊപ്പം തന്നെ, വ്യക്തികളുടെ ഔദ്യോഗിക നിലയിലോ പൊതുകാര്യ നിലയിലോ അല്ലാതെയുള്ള അവരുടെ സ്വഭാവത്തെയോ നടപടിയെയോ കുറിച്ച് പരാമർശിക്കാൻ പാടില്ല. ഇതെല്ലാം ഇവിടെ വ്യക്തമായി രേഖപ്പെടുത്തി വച്ചിട്ടുള്ളതാണ്. അതിനെല്ലാം വിരുദ്ധമായി എന്തും പറയാൻ തനിക്ക് വകാശമുണ്ടെന്ന മട്ടിലാണ് അദ്ദേഹം വർത്തമാനം പറഞ്ഞുകൊണ്ടിരിക്കുന്നത്. അങ്ങത് കേൾക്കുന്നണ്ടാകുമെന്നാണ് ഞാൻ കരുതുന്നത്’, മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, മാത്യു കുഴല്‍നാടനും മുഖ്യമന്ത്രിയും തമ്മിലുണ്ടായ വാദ പ്രതിവാദമാണ് നിയമസഭയിൽ വൻ ബഹളത്തിന് കാരണമായത്. മുഖ്യമന്ത്രിയുടെ ഇടതും വലതും നിന്നവരാണ് കേസിലെ പ്രതികളെന്ന് മാത്യു കുഴല്‍നാടന്‍ കുറ്റപ്പെടുത്തി. സ്വപ്ന സുരേഷിന്റെയും, രവീന്ദ്രന്റെയും, ശിവശങ്കറിന്റെയും പേരുകൾ പരാമർശിച്ച് കൊണ്ടായിരുന്നു മാത്യു കുഴൽനാടന്റെ പ്രകോപനം. ഇതിൽ നൊന്ത മുഖ്യമന്ത്രി കണക്കിന് തിരിച്ചടിച്ചു. മാത്യുവും വിട്ടുകൊടുത്തില്ല. ഏറ്റവും ശാസ്ത്രീയമായ അഴിമതിയാണിതെന്നും മുഖ്യമന്ത്രിയും ശിവശങ്കറും സ്വപ്നയും ക്ലിഫ്ഹൗസില്‍ കൂടിക്കാഴ്ച നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. ശിവശങ്കറിന്റെ വാട്‌സാപ്പ് ചാറ്റ് നിഷേധിക്കാന്‍ മുഖ്യമന്ത്രിക്ക് തന്റേടം ഉണ്ടോയെന്നും കുഴല്‍നാടന്‍ വെല്ലുവിളിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button