KeralaLatest NewsNews

‘പഠിച്ച പ്രസ്ഥാനത്തെ വിശ്വസിച്ചതിന് ഒറ്റുകൊടുക്കപ്പെട്ടവർ’: അലനെയും താഹയെയും കുറിച്ച് കെ.കെ രമ

കണ്ണൂർ: പന്തീരങ്കാവ് യു.എ.പി.എ കേസിൽ ജാമ്യത്തിലിറങ്ങിയ അലൻ ഷുഹൈബിനും താഹയ്ക്കും ഒപ്പം അഖിലേന്ത്യാസമ്മേളനത്തിൽ പങ്കെടുത്ത് കെ.കെ രമ എം.എൽ.എ. അലനും താഹയും സമ്മേളനത്തിനിടെ തന്നെ സന്ദർശിച്ച കാര്യം രമ വെളിപ്പെടുത്തി. മറക്കാനാകത്ത അനുഭവമാണതെന്ന് രമ പറയുന്നു. വിശ്വസിച്ച പ്രസ്ഥാനവും പഠിച്ച ദർശനങ്ങളും പകർന്നുതന്ന വെളിച്ചത്തിൽ ജീവിതം മുന്നോട്ട് കൊണ്ടുപോയതിന്റെ ഭാഗമായി ഒറ്റപ്പെട്ട് പോയവരാണ് ഇരുവരുമെന്ന് രമ പറയുന്നു.

കെ.കെ രമയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

അഖിലേന്ത്യാസമ്മേളനാനുഭവങ്ങളിൽ മറക്കാനവത്തതാണ് അലന്റെയും ത്വാഹയുടേയും സമ്മേളന സന്ദർശനം. വിശ്വസിച്ച പ്രസ്ഥാനവും പഠിച്ച ദർശനങ്ങളും പകർന്നുതന്ന വെളിച്ചത്തിൽ ഈ ലോകം കാണാനും ഇടപെടാനും ശ്രമിച്ചതിന്റെ ഭാഗമായി, ഒറ്റപ്പെട്ടു പോവുന്നവരുടെയും ഒറ്റുകൊടുക്കപ്പെട്ടവരുടെയും വേദനയെന്തെന്ന്, അതെങ്ങനെ നമ്മളെ നിസ്സഹായാരാക്കുമെന്ന് നന്നായറിയാം. അനുഭവങ്ങളിലെ ആ സമരസാഹോദര്യമാണ് ഇവരുമായി അടുപ്പിക്കുന്നത്. അനീതിയുടെ ഇരുട്ടിനോട് ഏറ്റുമുട്ടുമ്പോഴും കൈമോശം വരാത്ത ഈ പുഞ്ചിരികളുടെ ധീരതയ്ക്ക് സ്നേഹാഭിവാദ്യങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button