
തൃശൂർ: മലദ്വാരത്തിലൊളിപ്പിച്ച് ലഹരി കടത്താൻ ശ്രമം. വിയ്യൂർ അതീവ സുരക്ഷാ ജയിലിലെ തടവുകാരനായ സൂരജിനെ തൃശൂർ മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലാക്കി.
ചാലക്കുടി കോടതിയിലെത്തിച്ച് മടങ്ങിയപ്പോഴാണ് ജയിൽ ജീവനക്കാർക്ക് സംശയം തോന്നിയത്. പിന്നാലെ ഇയാളുടെ എക്സ് റേ എടുത്തു നോക്കി. എക്സ് റെയിൽ പൊതി കണ്ടെത്തിയതോടെയാണ് ഇയാളെ മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലാക്കിയത്.
എക്സ് റെയിൽ കണ്ടെത്തിയത് ലഹരി വസ്തുക്കളെന്നാണ് പ്രതിയുടെമൊഴി. ചാലക്കുടി കോടതിയിലെത്തിച്ച് മടങ്ങിയപ്പോഴാണ് മലദ്വാരത്തിൽ കവറിൽ കെട്ടിയ വസ്തു കയറ്റിയത്. ഇതോടെ വയറൊഴിയാനുള്ള മരുന്നു നൽകി തൊണ്ടി മുതൽ പുറത്തു വരാനുള്ള കാത്തിരിപ്പിലാണ് പോലീസ്.
Post Your Comments