Latest NewsKeralaNews

ഓരോ ജീവനും വിലപ്പെട്ടത്: റോഡിൽ കാൽനടക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം: നമ്മുടെ നാട്ടിൽ റോഡപകടങ്ങളിൽപ്പെടുന്നതിൽ 28% കാൽനടയാത്രക്കാരാണ്. അതിനാൽ കാൽനട യാത്രക്കാരായി നമ്മൾ റോഡിൽ എത്തപ്പെടുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.

Read Also: കായംകുളത്ത് വീട്ടിനുള്ളിൽ ഒളിപ്പിച്ച് സൂക്ഷിച്ചിരുന്ന 2135 ലിറ്റർ സ്പിരിറ്റ്‌ പിടികൂടി, പ്രതികളിൽ ഒരാൾ ഓടി രക്ഷപെട്ടു

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1. നടപ്പാതയില്ലാത്ത സ്ഥലങ്ങളിൽ, റോഡിന്റെ വലത് വശം ചേർന്ന് നടക്കുക.

2. നടപ്പാത (സൈഡ് വാക്ക് / ഫുഡ് പാത്ത്) ഉണ്ടെങ്കിൽ, നിർബന്ധമായും അത് ഉപയോഗിക്കുക

3. റോഡ് മുറിച്ച് കടക്കാൻ പെഡസ്ട്രിയൻ മാർക്ക് അഥവാ സീബ്രാ കോസ്സ് ഉപയോഗിക്കുക.

4. കൂട്ടം കൂടിയോ, അശ്രദ്ധമായോ അലക്ഷ്യമായോ റോഡ് മുറിച്ച് കടക്കരുത് /ഉപയോഗിക്കരുത്

5. നിർത്തി ഇട്ട വാഹനങ്ങളോട് ചേർന്നോ, വളവിലോ റോഡ് മുറിച്ച് കടക്കരുത്.

6. ശ്രദ്ധയോടെ മാത്രം വാഹനത്തിൽ നിന്ന് ഇറങ്ങുകയും കയറുകയും ചെയ്യുക.

7.പ്രഭാത സവാരിക്കും വ്യായാമത്തിനും തിരക്കുള്ള റോഡുകൾ ഒഴിവാക്കി, സുരക്ഷിത പാതകൾ / മൈതാനങ്ങൾ ഉപയോഗിക്കുക.

8. കുട്ടികൾക്കും, മുതിർന്ന പൗരന്മാർക്കും, ഭിന്നശേഷിയുള്ളവർക്കും കൂടുതൽ ശ്രദ്ധ നൽകുക.

9. പ്രധാന റോഡുകളിലും നാൽക്കവലകളിലും ട്രാഫിക്ക് ലൈറ്റ്, ട്രാഫിക്ക് പോലീസ് നൽകുന്ന നിർദേശം പാലിച്ച് റോഡ് ഉപയോഗിക്കുക.

10. നടപ്പാത തടസ്സപ്പെടുത്തി വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല.

11. രാത്രി യാത്രകളിൽ വാഹന ഡ്രൈവർമാർക്ക് തിരിച്ചറിയാൻ സാധിക്കുന്നതിനായി ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക.

12. ബസ് കാത്ത് നിൽക്കുന്നവർ, റോഡിന്റെ കാര്യേജ് വേയിൽ നിന്ന് മാറി ബസ് ഷെൽറ്റർ / സുരക്ഷിതമായ സ്ഥലം ഉപയോഗിക്കുക.

ദുർബലരായ കാൽനടയാത്രക്കാർക്ക് റോഡിൽ തുല്യ അവകാശമുണ്ടെന്ന് വാഹനം ഓടിക്കുന്ന ഓരോരുത്തരും അറിഞ്ഞിരിക്കണം.

Read Also: ഏഷ്യാനെറ്റ് ന്യൂസ് റീജിയണൽ ഓഫീസിലേക്ക് അതിക്രമിച്ച് കയറി എസ്എഫ്‌ഐ പ്രവർത്തകർ: പ്രവർത്തനം തടസപ്പെടുത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button