Latest NewsNewsTechnology

ട്വിറ്ററിന് ബദലായി ‘ബ്ലൂ സ്കൈ’ എത്തി, ആപ്പ് സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാൻ അവസരം

ട്വിറ്ററിന്റെ നീല നിറവും രൂപവും നിലനിർത്തി കൊണ്ടാണ് ബ്ലൂ സ്കൈ വികസിപ്പിച്ചിരിക്കുന്നത്

ടെക് ലോകത്തെ ഞെട്ടിക്കാൻ രംഗത്തെത്തിയിരിക്കുകയാണ് ട്വിറ്ററിന്റെ മുൻ സിഇഒ ആയ ജാക്ക് ഡോർസി. റിപ്പോർട്ടുകൾ പ്രകാരം, ട്വിറ്ററിന് ബദലായി മറ്റൊരു ആപ്ലിക്കേഷനാണ് ജാക്ക് ഡോർസി വികസിപ്പിച്ചരിക്കുന്നത്. ബ്ലൂ സ്കൈ എന്ന പേര് നൽകിയിരിക്കുന്ന ഈ ആപ്ലിക്കേഷൻ ട്വിറ്ററിന് വെല്ലുവിളി ഉയർത്തുമോ എന്ന ആശങ്ക വിദഗ്ധർ പങ്കുവെക്കുന്നുണ്ട്. ട്വിറ്ററിന്റെ സിഇഒ ആയി വീണ്ടും ജാക്ക് ഡോർസി വരുമെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെയാണ് ഞെട്ടിപ്പിക്കുന്ന നീക്കം.

ട്വിറ്ററിന്റെ നീല നിറവും രൂപവും നിലനിർത്തി കൊണ്ടാണ് ബ്ലൂ സ്കൈ വികസിപ്പിച്ചിരിക്കുന്നത്. ടെസ്റ്റിംഗിന്റെ ഭാഗമായി ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ബ്ലൂ സ്കൈ ഡൗൺലോഡ് ചെയ്യാൻ സാധിക്കും. നിലവിൽ, ഇൻവൈറ്റ് ഓൺലി ബീറ്റ മോഡലാണ് ഇവ പുറത്തിറക്കിയിരിക്കുന്നതെങ്കിലും, അധികം വൈകാതെ തന്നെ എല്ലാ ഉപഭോക്താക്കൾക്കും ബ്ലൂ സ്കൈ ലഭ്യമായി തുടങ്ങുമെന്നാണ് സൂചന. ട്വിറ്ററിന്റെ യൂസർ ഇന്റർഫേഴ്സിന് സമാനമാണ് ബ്ലൂ സ്കൈയുടെ യുഐയും.

Also Read: മലദ്വാരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത് ഒരുകെട്ട് ബീഡി, ജയലധികൃതരെ വട്ടംകറക്കി റിമാൻഡ് പ്രതി

ബ്ലൂ സ്കൈ ആപ്ലിക്കേഷനിൽ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാനും, ഷെയർ ചെയ്യാനും, മ്യൂട്ട് ചെയ്യാനും സാധിക്കുന്നതാണ്. ട്വിറ്ററിലും സമാന ഫീച്ചർ ഉണ്ട്. അതേസമയം, ബ്ലൂ സ്കൈയിൽ ഡയറക്റ്റ് മെസേജ് ഓപ്ഷൻ ഇപ്പോൾ ലഭ്യമല്ല. ബ്ലൂ സ്കൈ യൂസർമാരോട് ചോദിക്കുന്ന പരസ്യ വാചകം ‘What’s up?’ എന്നാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button