
പ്രതിമാസം 833 നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് കിടിലൻ പ്ലാനുമായി എത്തിയിരിക്കുകയാണ് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. നോൺ- ലിങ്ക്ഡ്, നോൺ- പാർട്ടിസിപ്പേറ്റിംഗ് ടേം അഷ്വറൻസ് പ്ലാനായ ‘ധൻ രേഖയാണ്’ എൽഐസി അവതരിപ്പിച്ചിരിക്കുന്നത്. പോളിസി ഉടമ മരണപ്പെട്ടാൽ, ഉടമയുടെ കുടുംബത്തിന് സാമ്പത്തിക പരിരക്ഷ കൂടി ഉറപ്പുവരുത്തുന്നവയാണ് ധൻ രേഖ. ഈ പ്ലാനിന്റെ പ്രധാന സവിശേഷതകൾ പരിചയപ്പെടാം.
സാധാരണക്കാർക്ക് അനുയോജ്യമായ നിക്ഷേപ തുകയാണ് ധൻ രേഖ പോളിസിയിൽ ഉൾക്കൊള്ളിച്ചെരിക്കുന്നത്. ഇവ ഉയർന്ന ലൈഫ് കവർ വാഗ്ദാനം ചെയ്യുന്നുണ്ട്. പോളിസി ഉടമകൾക്ക് ഒറ്റ പ്രീമിയം പേയ്മെന്റിനും, സാധാരണ പ്രീമിയം പേയ്മെന്റിനും പ്രത്യേക ഓപ്ഷൻ ഉണ്ട്. 18 വയസിനും 60 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് ധൻ രേഖ പോളിസിയിൽ അംഗമാകാവുന്നതാണ്. പ്ലാനിന് കീഴിലുള്ള ഏറ്റവും കുറഞ്ഞ സം അഷ്വേർഡ് തുക 1,00,000 രൂപയാണ്. കൂടാതെ, 1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരം പോളിസി ഹോൾഡർമാർ പ്ലാനിലേക്ക് നടത്തിയ പ്രീമിയം പേയ്‌മെന്റുകൾക്ക് നികുതി ആനുകൂല്യം ലഭിക്കും.
Post Your Comments