
പുതിയ മാറ്റത്തിന് ഒരുങ്ങി മലേഷ്യൻ എയർലൈൻസ് ബെർഹാദ് (എഐബി). റിപ്പോർട്ടുകൾ പ്രകാരം, എംഎബി മാനേജ്മെന്റ് ഐഫ്ലൈറ്റ് ക്രൂവിലേക്ക് മാറുന്നതിനായുളള ധാരണാ പത്രത്തിൽ ഒപ്പുവെച്ചു. അഞ്ച് വർഷത്തേക്കുള്ള കരാറിലാണ് ഒപ്പുവെച്ചിരിക്കുന്നത്. ഐബിഎസ് സോഫ്റ്റ്‌വെയറിന്റെ ക്ലൗഡ് അധിഷ്ഠിത പ്ലാറ്റ്ഫോമാണ് ഐഫ്ലൈറ്റ് ക്രൂ.
വിവിധ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് അഞ്ച് വർഷത്തേക്കുള്ള കരാറിൽ ഒപ്പുവെച്ചിരിക്കുന്നത്. ഇതോടെ, ക്രൂ ട്രാക്കിംഗ് പ്രവർത്തനങ്ങളിൽ ഡാറ്റ ഫ്ലോ സുഗമമാക്കാനും, ജീവനക്കാരുടെ പ്രവർത്തനക്ഷമത മെച്ചപ്പെടുത്താനും സാധിക്കും. കൂടാതെ, സാഹചര്യങ്ങൾക്കനുസൃതമായി തീരുമാനമെടുക്കാനും സഹായിക്കുന്നതാണ്. പുതിയ കരാറുമായി ബന്ധപ്പെട്ട വിവരങ്ങൾ മലേഷ്യൻ ഏവിയേഷൻ ഗ്രൂപ്പിലെ എയർലൈൻസ് സിഇഒ അഹമ്മദ് ലുഖ്മാൻ മുഹമ്മദ് അസ്മി പങ്കുവെച്ചിട്ടുണ്ട്.
Also Read: മുഖം സുന്ദരമാക്കാന്‍ കറ്റാര്‍വാഴ
Post Your Comments