
കൊട്ടാരക്കര: പൂവറ്റൂരിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ മധ്യവയസ്കൻ കുഴഞ്ഞുവീണു മരിച്ചു. കുളക്കട കുറ്ററ ഇരുവേലിക്കര പേഴുവിള വീട്ടിൽ ശിവൻകുട്ടി (54) ആണ് മരിച്ചത്.
Read Also : പ്രതിമാസം 833 രൂപ നിക്ഷേപിക്കാൻ തയ്യാറാണോ? കിടിലൻ ആനുകൂല്യങ്ങളുമായി എൽഐസി ധൻ രേഖ പോളിസി
ബസ് കാത്തിരുപ്പു കേന്ദ്രത്തിലിരുന്ന ഇയാൾ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇയാൾ കുടുംബവുമായി അകന്നു കഴിയുന്നയാളാണ്. ഇയാൾ അലഞ്ഞു നടക്കുന്ന പ്രകൃതക്കാരനായിരുന്നെന്ന് പൊലീസ് അറിയിച്ചു.
പുത്തൂർ പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments