KeralaLatest NewsNews

ചിന്താ ജെറോമിന്റെ ഇടപെടലില്‍ തീര്‍പ്പാക്കിയത് നിരവധി പരാതികള്‍

ഇനി വിവാദ നായികയാകാനില്ലെന്ന് ഉറപ്പിച്ച് തന്റെ ജോലികളില്‍ മുഴുകി ചിന്ത

 

ആലപ്പുഴ: സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. ചിന്താ ജെറോമിന്റെ അദ്ധ്യക്ഷതയില്‍ ആലപ്പുഴ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ല യുവജന കമ്മീഷന്‍ അദാലത്തില്‍ 21 കേസുകള്‍ പരിഗണിച്ചു. ഇതില്‍ 16 കേസുകള്‍ തീര്‍പ്പാക്കി. അഞ്ച് കേസുകള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. പുതിയതായി മൂന്ന് പരാതികള്‍ ലഭിച്ചു.

Read Also: ‘കണ്ണാടിയിലൂടെ എന്റെ മാറിടങ്ങള്‍ നോക്കിയിരിക്കുകയായിരുന്നു അയാൾ’: ഊബര്‍ ഓട്ടോ ഡ്രൈവര്‍ക്കെതിരെ മാധ്യമപ്രവര്‍ത്തക

ബി.എസ് സി നഴ്‌സിംഗിന് കോളേജില്‍ അഡ്മിഷന്‍ നല്‍കാമെന്ന ഉറപ്പില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് കമ്മീഷനു ലഭിച്ച പരാതിയില്‍ വിവിധ ജില്ലകളില്‍ അന്വേഷണം നടത്തിയതായി അദ്ധ്യക്ഷ അറിയിച്ചു. ആലപ്പുഴ, കോഴിക്കോട് പൊലീസ് മേധാവികള്‍ നല്‍കിയ റിപ്പോര്‍ട്ടുകളില്‍ നിന്ന് പരാതി വസ്തുനിഷ്ഠമാണെന്ന് തെളിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ തട്ടിപ്പ് ശൃംഖലയെക്കുറിച്ച് വിപുലമായ അന്വേഷണം നടത്താന്‍ പൊലീസിനോട് കമ്മീഷന്‍ ആവശ്യപ്പെട്ടു. നാലര ലക്ഷം രൂപയാണ് പരാതിക്കാരിക്ക് നഷ്ടമായത്.

ഇത് തിരിച്ചു കിട്ടാനുള്ള നിയമപരമായ നടപടികള്‍ സ്വീകരിക്കാനുള്ള പിന്തുണ കമ്മീഷന്‍ നല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button