
കൊട്ടാരക്കര: പച്ചക്കറി വ്യാപാരിയെ കടയ്ക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുളക്കട തുരുത്തിലമ്പലം സുധീഷ് ഭവനിൽ സുരേന്ദ്ര(62)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
Read Also : പ്രതിമാസം 833 രൂപ നിക്ഷേപിക്കാൻ തയ്യാറാണോ? കിടിലൻ ആനുകൂല്യങ്ങളുമായി എൽഐസി ധൻ രേഖ പോളിസി
പൂവറ്റൂരിൽ ഇന്നലെ രാവിലെ ആറരയോടെയാണ് സംഭവം. പുലർച്ചെ കട തുറന്ന്, പുറത്തു പോയി ചായ കുടിച്ച് വന്നശേഷമാണ് തൂങ്ങി മരിച്ചത്. കടബാധ്യതയാണ് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പുത്തൂർ പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനയച്ചു. സരസ്വതിയാണ് ഭാര്യ. മക്കൾ: സുധീഷ്. സുനീഷ്. മരുമക്കൾ: ആര്യ, ആതിര.
Post Your Comments