Latest NewsNewsTechnology

ഷവോമിയുടെ ഈ ഹാൻഡ്സെറ്റിന്റെ വില കുറച്ചു, പുതുക്കിയ നിരക്ക് അറിയാം

ഷവോമി 12 പ്രോ സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തപ്പോൾ 8 ജിബി റാം ഉള്ള വേരിയന്റിന്റെ വില 62,999 രൂപയായിരുന്നു

ഷവോമിയുടെ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷവാർത്ത. ഇത്തവണ ഷവോമിയുടെ മികച്ച ഹാൻഡ്സെറ്റായ ഷവോമി 12 പ്രോയുടെ വിലയാണ് കമ്പനി കുറച്ചിരിക്കുന്നത്. കൂടാതെ, നിരവധി ഓഫറുകളും ഷവോമി 12 പ്രോ വാങ്ങാൻ ആഗ്രഹിക്കുന്നവരെ കാത്തിരിക്കുന്നുണ്ട്. 2022 ഏപ്രിലിലാണ് ഈ ഹാൻഡ്സെറ്റ് ഇന്ത്യയിൽ അവതരിപ്പിച്ചത്. പുതുക്കിയ നിരക്കുകളെ കുറിച്ച് അറിയാം.

ഷവോമി 12 പ്രോ സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തപ്പോൾ 8 ജിബി റാം ഉള്ള വേരിയന്റിന്റെ വില 62,999 രൂപയായിരുന്നു. ഫോണിന്റെ 12 ജിബി റാം വേരിയന്റിന് 66,999 രൂപ വിലയുണ്ടായിരുന്നു. ഇപ്പോൾ ഈ വേരിയന്റുകൾക്ക് 10,000 രൂപയാണ് കമ്പനി കുറച്ചിരിക്കുന്നത്. ഇതോടെ, 8 ജിബി റാം മോഡൽ 52,999 രൂപയ്ക്കും, 12 ജിബി റാം മോഡൽ 56,999 രൂപയ്ക്കും ലഭിക്കും. കൂടാതെ, എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകൾ ഉപയോഗിച്ച് പർച്ചേസ് ചെയ്യുന്നവർക്ക് 3,000 രൂപയുടെ കിഴിവും സ്വന്തമാക്കാം. എക്സ്ചേഞ്ച് ഓഫറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

Also Read: 4 ഭാര്യമാർ ഉപേക്ഷിച്ചു പോയത് കടുത്ത ലൈംഗിക വൈകൃതം മൂലം: സഹികെട്ട് അഞ്ചാം ഭാര്യ യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചുകൊന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button