Latest NewsKeralaNews

‘എസ്.എഫ്.ഐയുടെ ചുണക്കുട്ടികൾക്ക് അഭിവാദ്യങ്ങൾ, ലാൽസലാം സഖാക്കളേ… നിങ്ങൾ ചെയ്തത് കുറഞ്ഞുപോയി’: പ്രശംസിച്ച് ജോമോൾ ജോസഫ്

കൊച്ചി: ഏഷ്യാനെറ്റിന്റെ ‘നാർക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്’ എന്ന റോവിങ് വാർത്തയിൽ ലഹരിക്കടിമയാണെന്ന് 14 വയസ്സുള്ള പെൺകുട്ടി വെളിപ്പെടുത്തിയ റിപ്പോർട്ടിന്റെ ആധികാരികത ചോദ്യം ചെയ്യപ്പെട്ടതോടെ സംഭവം വിവാദമായി. ചാനലിനെതിരെ എസ്.എഫ്.ഐ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഏഷ്യാനെറ്റ് ന്യൂസിന്‍റെ കൊച്ചി റീജിയണൽ ഓഫീസിലേക്ക് ഇടിച്ചുകയറി അക്രമം നടത്തിയ എസ്.എഫ്.ഐക്ക് പിന്തുണ നൽകുകയാണ് ആക്ടിവിസ്റ്റ് ജോമോൾ ജോസഫ്. എസ്.എഫ്.ഐയുടെ പിള്ളേർ ചെയ്തത് കുറഞ്ഞുപോയി എന്നാണ് ജോമോൾ പറയുന്നത്.

‘എസ്.എഫ്.ഐ പിള്ളേര് ഏഷ്യാനെറ്റിന്റെ കൊച്ചി സ്റ്റുഡിയോയിൽ അതിക്രമിച്ചു കയറി അക്രമം നടത്തി. ഏഷ്യാനെറ്റിൽ ഈ വാർത്ത ആദ്യം കേട്ടപ്പോൾ എസ്.എഫ്.ഐ പിള്ളേരെ രണ്ടു ചീത്ത വിളിക്കണം എന്നാണ് തോന്നിയത്. എന്നാൽ കാര്യമറിഞ്ഞപ്പോൾ, എസ്.എഫ്.ഐയുടെ ചുണക്കുട്ടികൾക്ക് അഭിവാദ്യങ്ങൾ അർപ്പിക്കുന്നു. ലാൽസലാം സഖാക്കളേ. നിങ്ങൾ ചെയ്തത് കുറഞ്ഞുപോയി’, ജോമോൾ തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.

അതേസമയം, ചാനലിന്റെ ഓഫീസിൽ ഇടിച്ച് കയറി ആക്രമം നടത്തി, പ്രവർത്തനം തടസ്സപ്പെടുത്തിയ മുപ്പതോളം എസ്.എഫ്.ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. ഓഫീസിനുളളിൽ മുദ്രവാക്യം വിളിച്ച ഇവർ ജീവനക്കാരെ ഭീഷണിപ്പെടുത്തി. അതിക്രമിച്ച് കയറി ഓഫീസിന്‍റെ പ്രവർത്തനം തടസപ്പെടുത്തിയത് സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് റസിഡന്‍റ് എഡിറ്റർ അഭിലാഷ് ജി നായർ നൽകിയ പരാതിയിൽ പാലാരിവട്ടം പൊലീസ് കേസെടുത്തു.

ഇതോടൊപ്പം, ചാനലിനെതിരെ കോഴിക്കോട് വെള്ളയില്‍ പോലീസും കേസെടുത്തു. പോക്‌സോ, വ്യാജരേഖ ചമക്കല്‍, ക്രിമിനന്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. പി വി അന്‍വര്‍ എം എല്‍ എയുടെ പരാതിയിലാണ് നടപടി. ചാനലിന്റെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍, റെസിഡന്റ് എഡിറ്റര്‍ ഷാജഹാന്‍, വീഡിയോ ചിത്രീകരിച്ച റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യുസഫ് എന്നിവരടക്കം 4 പേര്‍ക്കെതിരെയാണ് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button