Latest NewsNewsIndia

റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ഇറക്കുമതി സർവകാല റെക്കോർഡിൽ

ന്യൂഡൽഹി: റഷ്യയിൽ നിന്നുള്ള അസംസ്‌കൃത എണ്ണ ഇറക്കുമതി സർവകാല റെക്കോർഡ് നേടി ഇന്ത്യ. പ്രതിദിനം 16 ലക്ഷം ബാരൽ ക്രൂഡ് ഓയിലാണ് ഫെബ്രുവരിയിൽ ഇന്ത്യ റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്തത്.

Read Also: മദ്യപിച്ച് ലക്കുകെട്ട് ക്ഷേത്രത്തിലെത്തി, മുത്തപ്പന് ഉമ്മ നൽകാൻ ശ്രമം: പിണറായിയിലെ റസീലയുടെ വീഡിയോ വൈറൽ

പരമ്പരാഗതമായി ഇന്ത്യയ്ക്ക് ക്രൂഡ് ഓയിൽ വിതരണം ചെയ്യുന്ന ഇറാഖ്, സൗദി അറേബ്യ എന്നീ രാജ്യങ്ങളിൽ നിന്ന് സംയുക്തമായി ഇറക്കുമതി ചെയ്യുന്നതിനേക്കാൾ കൂടിയ അളവിലുള്ള ഇറക്കുമതിയാണ് ഇത്തവണ റഷ്യയിൽ നിന്നും ചെയ്തിട്ടുള്ളത്. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന മൊത്തം ക്രൂഡ് ഓയിലിന്റെ മൂന്നിലൊന്നും നിലിവിൽ റഷ്യയിൽ നിന്നാണെന്ന് ഊർജ, ചരക്ക് ഇറക്കുമതി നിരീക്ഷകരായ വോർടെക്സയുടെ കണക്ക് വ്യക്തമാക്കുന്നു.

ഒരു ശതമാനത്തിൽ താഴെയായിരുന്നു റഷ്യ- യുക്രൈൻ സംഘർഷം ആരംഭിക്കുന്നതിന് മുമ്പ് റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി. ഇപ്പോൾ ഇത് 35 ശതമാനമായി വർദ്ധിച്ചു. യുക്രൈൻ യുദ്ധത്തിന് പിന്നാലെ വിവിധ രാജ്യങ്ങൾ റഷ്യയ്ക്ക് മേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇതോടെയാണ് റഷ്യയിൽ നിന്നും കുറഞ്ഞ വിലയ്ക്ക് ഇന്ത്യ എണ്ണ ഇറക്കുമതി ആരംഭിച്ചത്.

Read Also: സിപിഎം കേരളത്തില്‍ മാദ്ധ്യമ സ്വാതന്ത്ര്യം ഇല്ലായ്മ ചെയ്യുന്നു, ഫാസിസത്തിന്റെ ഭീകരരൂപമാണ് സിപിഎം; കെ സുരേന്ദ്രന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button