ErnakulamKeralaNattuvarthaLatest NewsNews

ബലമായി ചുംബിച്ചു, ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡനവും:വിദ്യാർത്ഥിനിയുടെ പരാതിയിൽ സഹപാഠിക്കെതിരെ കേസ്

കൊച്ചിൻ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥിനി നൽകിയ പരാതിയിൽ ആണ് നടപടി

കൊച്ചി: സഹപാഠി പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവിനെതിരെ പൊലീസ് കേസെടുത്തു. കൊച്ചിൻ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥിനി നൽകിയ പരാതിയിൽ ആണ് നടപടി. ആലപ്പുഴ സ്വദേശിയായ യുവാവിനെതിരെയാണ് പൊലീസ് കേസെടുത്തത്.

Read Also : കോഴിക്കോട് ജലവിതരണ പൈപ്പ് പൊട്ടി, കോഴിക്കോട് മെഡിക്കല്‍ കോളജിലും നഗരത്തിലും കുടിവെള്ള വിതരണം തടസ്സപ്പെട്ടു

ഓൺലൈൻ ക്ലാസ്സ് നടന്നിരുന്ന സമയത്താണ് യുവാവ് പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്. സൗഹൃദം മുതലെടുത്ത യുവാവ് പെൺകുട്ടിയെ ബലമായി പിടിച്ച് നിർത്തി ചുംബിക്കുകയും ഇതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പെൺകുട്ടി അറിയാതെ ചിത്രീകരിക്കുകയും ചെയ്തിരുന്നു. ഈ ദൃശ്യങ്ങൾ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി പെൺകുട്ടിയെ നിരവധി സ്ഥലങ്ങളിൽ കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന്റെ ദൃശ്യങ്ങളും യുവാവ് പകർത്തിയതായി പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. ലൈംഗീക ബന്ധത്തിന് വഴങ്ങാതിരുന്ന പെൺകുട്ടിയെ യുവാവ് ക്രൂരമായി മർദ്ദിച്ചിരുന്നു.

സംഭവത്തിൽ, യുവാവിനെതിരെ പൊലീസ് കേസെടുത്തെങ്കിലും ഒളിവിൽ പോയ പ്രതിയെ പിടികൂടാനായിട്ടില്ല. പ്രതിയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണെന്നും ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button