Latest NewsKeralaNews

പോലീസ് അറസ്റ്റ് ചെയ്യാൻ വരുമ്പോൾ രക്തസമ്മർദ്ദം ഇരട്ടിച്ച് ആശുപത്രിയിൽ ആയവരെ പരിഹസിക്കുന്ന സിന്ധു ആശുപത്രിയിൽ! കുറിപ്പ്

ആരും അവരെ പരിഹസിക്കരുത്. അവർക്ക് ഇത് തിരിച്ചറിവിന്റെ സമയം ആണ്.

ഏഷ്യാനെറ്റ് ന്യൂസിന്റെ ‘നര്‍ക്കോട്ടിക് ഈസ് എ ഡേര്‍ട്ടി ബിസിനസ്സ്’ എന്ന പരിപാടിയില്‍ അവതരിപ്പിച്ച വീഡിയോ വ്യാജമായി നിര്‍മിച്ചതാണെന്ന ആരോപണം ശക്തമായി നിൽക്കുകയാണ്. ഈ കേസിന്റെ ഭാഗമായി ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാറിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് നോട്ടീസ് കൈമാറി. ആശുപത്രിയില്‍ കഴിയുന്ന സിന്ധു സൂര്യകുമാറിന് വാട്സാപ്പിലൂടെയാണ് നോട്ടീസ് കൈമാറിയതെങ്കിലും ശസ്ത്രക്രിയ കഴിഞ്ഞു കിടക്കുകയാണ് സിന്ധു. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് സിന്ധുവിന്റെ ആശുപത്രികാലത്തെ കുറിച്ചുള്ള ട്രോളുകളാണ്.

പല കേസുകളുടെയും ഭാഗമായി ചോദ്യം ചെയ്യാൻ വിളിപ്പിക്കുമ്പോൾ നേതാക്കന്മാർ രക്ത സമ്മർദ്ദം കൂടി ആശുപത്രിയിൽ ആകുന്നത് ബിജിഎം ഇട്ട് പരിഹസിച്ച സിന്ധു ഒരു നോട്ടീസ് കിട്ടിയപ്പോഴേ ആശുപത്രിയിൽ ആയെന്നാണ് ട്രോളുകളിൽ പ്രധാനമായും പറയുന്നത്.

read also:ബ്ളാസ്റ്റേഴ്‌സിനെ ‘തോൽപ്പിച്ച്’ മുംബൈയിലെത്തിയ ഛേത്രിക്കും ബെംഗളൂരു എഫ്സിക്കും മുംബൈ ഫാൻസിന്റെ വക ചീത്തവിളി – വീഡിയോ

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു കുറിപ്പ്

ഒരു വിധം ആളുകളൊക്കെ മധ്യവയസ്സ് കഴിഞ്ഞാൽ പല രോഗങ്ങൾക്കും അടിമകൾ ആയിരിക്കും. കൃത്യമായ പരിചരണം ആണ് അവരുടെ ദൈനം ദിന ജീവിതം മുന്നോട്ടു കൊണ്ടുപോകുക. കെ സുധാകരൻ ആയാലും എം വി ഗോവിന്ദൻ ആയാലും അങ്ങനെ തന്നെ.
.
ഒരു കേസിൽ അവരെ ചോദ്യം ചെയ്യാൻ വിളിച്ചാൽ രക്തസമ്മർദ്ദം ഇരച്ചുകയറുക സ്വഭാവികമാണ്. വല്ലാത്ത വേദനക്ക് അവർ അടിമയാകും. അസുഖങ്ങൾ വർദ്ധിക്കും. അത് മനസ്സും ശരീരവും തമ്മിലുള്ള ഒരു ബന്ധമാണ്.
.
പോലീസ് അറസ്റ്റ് ചെയ്യാൻ വരുമ്പോൾ രക്തസമ്മർദ്ദം ഇരട്ടിച്ച് ആശുപത്രിയിൽ ആയവരെയൊക്കെ പതിവായി ബിജിഎം ഇട്ട് പരിഹസിച്ചുകൊണ്ടിരുന്ന ഒരു സ്ത്രീ ഒന്ന് പോലീസ് സ്റ്റേഷൻ വരെ വരാൻ നോട്ടീസ് കിട്ടിയപ്പോഴേക്കും ആശുപത്രിയിൽ ആയത്രേ…
..
ആരും അവരെ പരിഹസിക്കരുത്. അവർക്ക് ഇത് തിരിച്ചറിവിന്റെ സമയം ആണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button