Latest NewsKeralaNews

കാർട്ടൂണിസ്റ്റ് റെജി സെബാസ്റ്റ്യനെ അനുസ്മരിച്ചു

സുന്ദരമായി പെർഫക്ഷനോട് കൂടിവരക്കുന്ന റെജിയുടെ വേർപാട് വലിയ നഷ്ടം തന്നെയാണ്.

കാർട്ടൂണിസ്റ്റായും ഇല്ലസ്ട്രേറ്ററായും കാരിക്കേച്ചറിസ്റ്റായും ഭംഗിയുള്ള വരകൾ കൊണ്ട് തന്റേതായ ഒരിടം കണ്ടെത്തിയ അതുല്യപ്രതിഭ. അംഗീകാരങ്ങളുടെ ഇടനാഴിയിൽ കാത്തുനിൽക്കാതെ നടന്നുപോയ കലാകാരൻ… കാർട്ടൂണും ക്യാരിക്കേച്ചറും , ഇല്ലസ്ട്രേഷനും ഒരു പോലെ വഴങ്ങുന്ന റെജി ഇന്ന് നമ്മുടെ കൂടെയില്ല. കാർട്ടൂൺ ക്ലബ് ഓഫ് കേരള ഓൺലൈനായിട്ടാണ് അനുസ്മരണം നടത്തിയത്. അനുസ്മരണത്തോടൊപ്പം മുൻപ് കാർട്ടൂൺ ക്ലബ് നടത്തിയ കാർട്ടൂണിസ്റ്റ് ഓഫ് ദി വീക്കിൽ അദ്ദേഹം പറഞ്ഞ വോയ്സുകൾ വീണ്ടും കേൾപ്പിച്ചു.

READ ALSO: യേശുവിന് പകരം കുരിശില്‍ പെണ്‍കുട്ടി, ഒപ്പം അശ്ലീല പദങ്ങളും; എസ്എഫ്‌ഐ ബോർഡിനെതിരെ രൂപത

ഫൈൻ ആർട്സ് ഡിപ്ലോമയ്ക്ക് ശേഷം 1999 ൽ മംഗളം പബ്ലിക്കേഷനിൽ ആർട്ടിസ്റ്റ് ആയി റെജിയുടെ കരിയറിനു തുടക്കം. പന്ത്രണ്ടു വർഷത്തിന് ശേഷം 2011ൽ മനോരമയിൽ ആർടിസ്റ്റ് ആയി കരിയറിന്റെ രണ്ടാം ഘട്ടം. ഒട്ടേറെ പ്രസിദ്ധീകരണങ്ങളിൽ ഫ്രീലാൻസ് ആയി ആദ്യകാലങ്ങളിൽ വരച്ചിട്ടുണ്ട് (ചമ്പക്ക്, ചന്ദമാമ etc) ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ ധാരാളം കാർട്ടൂണുകൾ ചെയ്തിട്ടുണ്ട്. കൂടുതലും വരക്കുന്നത് comics, illustrations എന്നിവയാണ്.കാരിക്കേച്ചർ കാർട്ടൂൺ എന്നിവ ഇഷ്ട മേഖലയാണ്.
സുന്ദരമായി പെർഫക്ഷനോട് കൂടിവരക്കുന്ന റെജിയുടെ വേർപാട് വലിയ നഷ്ടം തന്നെയാണ്.

ഭാര്യ സിനി റെജി, മക്കൾ അന്ന കാതറിൻ റെജി, ഹന്ന മരിയ റെജി

shortlink

Related Articles

Post Your Comments

Related Articles


Back to top button