Latest NewsNewsTechnology

മിമോസ നെറ്റ്‌വർക്കിനെ സ്വന്തമാക്കാൻ ഒരുങ്ങി റിലയൻസ് ജിയോ, ഇടപാട് തുക എത്രയെന്ന് അറിയാം

ആദ്യ ഘട്ടത്തിൽ തന്നെ വരിക്കാരെ പിടിച്ചു ഭാഗമായി ജിയോ അതിവേഗത്തിൽ 5ജി സേവനങ്ങൾ ഉറപ്പാക്കുന്നുണ്ട്

രാജ്യത്ത് 5ജി, ബ്രോഡ്ബാൻഡ് സേവനങ്ങൾ കൂടുതൽ വിപുലീകരിക്കാൻ ലക്ഷ്യമിട്ട് പ്രമുഖ ടെലികോം സേവന ദാതാവായ റിലയൻസ് ജിയോ. റിപ്പോർട്ടുകൾ പ്രകാരം, മിമോസ നെറ്റ്‌വർക്കിനെ സ്വന്തമാക്കാനാണ് ജിയോ പദ്ധതിയിടുന്നത്. പ്രമുഖ ആശയവിനിമയ ഉപകരണ നിർമ്മാതാക്കളാണ് മിമോസ നെറ്റ്‌വർക്ക്. ഏകദേശം 60 ലക്ഷം ഡോളറിനാണ് മിമോസ നെറ്റ്‌വർക്കിനെ റിലയൻസ് ജിയോ സ്വന്തമാക്കുക. ജിയോ പ്ലാറ്റ്ഫോമുകളുടെ യൂണിറ്റായ റാഡിസ് കോർപ്പറേഷനും, മിമോസയുടെ ഉടമസ്ഥതയിലുള്ള യുഎസ് ആസ്ഥാനമായ എയർസ്പാൻ നെറ്റ്‌വർക്ക് ഹോൾഡിംഗുസുമായാണ് കരാറിൽ ഏർപ്പെട്ടിരിക്കുന്നത്.

ആദ്യ ഘട്ടത്തിൽ തന്നെ വരിക്കാരെ പിടിച്ചു ഭാഗമായി ജിയോ അതിവേഗത്തിൽ 5ജി സേവനങ്ങൾ ഉറപ്പാക്കുന്നുണ്ട്. നിലവിൽ, എല്ലാ സംസ്ഥാനങ്ങളിലും ഏറ്റവും ചുരുങ്ങിയത് ഒരു നഗരത്തിലെങ്കിലും ജിയോയുടെ ട്രൂ 5ജി സേവനം ലഭ്യമാണ്. നിലവിൽ, ഉപഭോക്താക്കൾക്ക് അധിക ചെലവില്ലാതെ തന്നെ 5ജി സേവനം ആസ്വദിക്കാൻ സാധിക്കും. അധികം വൈകാതെ രാജ്യത്തെ മുഴുവൻ നഗരപ്രദേശങ്ങളിലും ജിയോ 5ജി സേവനം ഉറപ്പുവരുത്തുന്നതാണ്.

Also Read: ഗോവിന്ദന്‍ നയിക്കുന്ന ജനകീയ യാത്ര ജനങ്ങളെ പറ്റിക്കാന്‍, ഗോവിന്ദന്റെ പച്ചക്കള്ളങ്ങള്‍ പൊളിച്ചടക്കി മാധ്യമപ്രവര്‍ത്തകന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button