USALatest NewsNewsInternational

തെരുവില്‍ നഗ്നനായി നടന്ന് 44കാരന്‍: താന്‍ മറ്റൊരു ഭൂമിയില്‍ നിന്ന് വന്നയാളാണെന്ന് അവകാശവാദം, ഒടുവിൽ അറസ്റ്റ്

തന്റെ വസ്ത്രങ്ങള്‍ എങ്ങനെയാണ് നഷ്ടപ്പെട്ടത് എന്ന് അറിയില്ല എന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.

ഫ്ലോറിഡ: തെരുവില്‍ നഗ്നനായി നടന്ന് 44കാരന്‍. താന്‍ മറ്റൊരു ഭൂമിയില്‍ നിന്ന് വന്നയാളാണ് എന്ന് അവകാശപ്പെട്ടാണ് ഫ്‌ലോറിഡയിലെ പാം ബീച്ചിലൂടെ ഇയാള്‍ നടന്നത്. കൂടാതെ വ്യാപാര സ്ഥാപനങ്ങളിലും മറ്റും ഇയാള്‍ നഗ്നനായി കയറുകയും ചെയ്തു. തുടർന്ന് പരിസരത്തുള്ളവര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

read also: ഏസർ Swift Go 14 SFG14-41 Ryzen 5-7530U (2023) ലാപ്ടോപ്പുകൾ വിപണിയിൽ അവതരിപ്പിച്ചു

തന്റെ വസ്ത്രങ്ങള്‍ എങ്ങനെയാണ് നഷ്ടപ്പെട്ടത് എന്ന് അറിയില്ല എന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. ശരിക്കുള്ള പേരും സ്ഥലവും പറയാനും ഇയാൾ തയ്യാറായില്ലെന്നും റിപ്പോർട്ടുണ്ട്. പാം ബീച്ചില്‍ തന്നെ താമസിക്കുന്ന ദാസണ്‍ സ്മിത്ത് എന്നയാളാണ് ഇതെന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button