KeralaLatest NewsNews

അന്നം തരുന്നവൻ ദൈവം, കേരളത്തിന്റെ ദൈവം – പിണറായി വിജയൻ! ഫ്ളക്സ് വൈറൽ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയുള്ള ഒരു ഫ്ളക്സ് ബോർഡ് ആണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. ‘ആരാണ് ദൈവമെന്ന് നിങ്ങൾ ചോദിച്ചു. അന്നം തരുന്നവനെന്ന് ജനം പറഞ്ഞു. കേരളത്തിന്റെ ദൈവം’ എന്നാണ് വൈറൽ ഫ്ളക്സിലുള്ളത്. പിണറായി വിജയന്റെ ഫോട്ടോയാണ് ഇതിനോടൊപ്പം നൽകിയിരിക്കുന്നത്. അന്നത്തിന് പകരം, തൽക്കാലം കുറച്ച് ശുദ്ധവായു എങ്കിലും കിട്ടിയാൽ മതിയായിരുന്നു ‘പിണറായി ദൈവമേ…’ എന്നാണ് സോഷ്യൽ മീഡിയ പരിഹസിക്കുന്നത്.

ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിൽ നിന്നുയർന്ന പുകയും അതിനെ തുടർന്ന് കൊച്ചിയിലെ ജനങ്ങൾ അനുഭവിക്കുന്ന ദുരവസ്ഥയും ചൂണ്ടിക്കാട്ടിയാണ് സോഷ്യൽ മീഡിയയുടെ പരിഹാസം. ബ്രഹ്മപുരത്തെ വിഷപ്പുകയിൽ ഉരിയാടാതെ, മൗനം പാലിക്കുന്ന മുഖ്യമന്ത്രിയാണോ കേരളത്തിന്റെ ദൈവമെന്നും പരിഹാസമുയരുന്നു. വൈറൽ പോസ്റ്റിന് താഴെ വരുന്ന കമന്റുകൾ ഇങ്ങനെ:

‘എർണ്ണാകുളംകാര് ശുദ്ധവായുവിനു വേണ്ടി കേഴുന്നു എത്ര നാളായി? ഇവിടെ ഒരു ഭരണകൂടമുണ്ടോ? കാരണഭൂതമാണോ ഇതിനും കാരണം?.’

‘കേരളത്തിൽ ഉള്ളവർക്കു മുഴുവൻ അരി കൊടുക്കുന്നത് ഈ കുടുംബത്തിൽ നിന്നായതു കൊണ്ടായിരിക്കും ഈ കുടുംബം കേരളത്തിന്റെ ഐശ്വര്യം എന്ന് പറഞ്ഞത്’

‘പിശാച് പോലും ഉപേക്ഷിച്ചു’

‘LDF വരും എല്ലാം ശരിയാകും… എന്നൊരു 5 തവണ പറഞ്ഞിട്ട് ശ്വാസം വലിച്ചു നോക്കൂ…’

‘പച്ചരി ദൈവം’

‘ഈ ഫ്ളക്സൊക്കെ കൊണ്ടുവന്നു റോഡിൽ വെക്കുന്നവരുടെ മനസ്സ്… എന്റെ പൊന്നോ നമിക്കണം’

‘കറുത്ത പൊക കണ്ടപ്പോൾ ക്യാപ്റ്റൻ മുങ്ങി’

shortlink

Related Articles

Post Your Comments

Related Articles


Back to top button