Latest NewsNewsIndia

രാജ്യത്ത് സ്വര്‍ണക്കടത്ത് വര്‍ധിച്ചു, കള്ളക്കടത്ത് കൂടുതല്‍ കേരളത്തില്‍: കേന്ദ്ര ധനമന്ത്രാലയ റിപ്പോര്‍ട്ട്

സ്വര്‍ണ കള്ളക്കടത്തിലും കേരളം നമ്പര്‍ വണ്‍: കേന്ദ്ര ധനമന്ത്രാലയ റിപ്പോര്‍ട്ട് പുറത്ത്

ന്യൂഡല്‍ഹി: രാജ്യത്തേയ്ക്ക് കള്ളക്കടത്തുസ്വര്‍ണം ഒഴുകുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞവര്‍ഷം 47% വര്‍ധനയുണ്ടായെന്നാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. ഏറ്റവും കൂടുതല്‍ കള്ളക്കടത്തുസ്വര്‍ണം പിടിക്കുന്നതു കേരളത്തില്‍ നിന്നാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Read Also: ശസ്ത്രക്രിയ കഴിഞ്ഞ രോഗിയെ ഐ.സി.യുവിൽ വെച്ച് പീഡിപ്പിച്ച ശേഷം പ്രതി പോയത് വിനോദയാത്രയ്ക്ക്: ഒടുവിൽ അറസ്റ്റ്

2021ല്‍ 2,154.58 കിലോഗ്രാം സ്വര്‍ണമാണു രാജ്യത്ത് പിടിച്ചത്. കഴിഞ്ഞവര്‍ഷം ഇത് 2,383.38 കിലോഗ്രാമായി വര്‍ധിച്ചു. ഈ വര്‍ഷം ആദ്യ രണ്ട് മാസങ്ങളില്‍ തന്നെ 916.37 കിലോഗ്രാം സ്വര്‍ണം പിടികൂടി. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ മാത്രം 755.81 കിലോഗ്രാം സ്വര്‍ണം പിടികൂടി.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് 2,445 കേസുകളാണു 2021ല്‍ രജിസ്റ്റര്‍ ചെയ്തതെങ്കില്‍ കഴിഞ്ഞവര്‍ഷം ഇത് 3,982 ആയി ഉയര്‍ന്നു. കേരളത്തില്‍ മാത്രം കഴിഞ്ഞ വര്‍ഷം 1,035 കേസുകളുണ്ടായി. പിടിച്ചെടുത്ത സ്വര്‍ണത്തിന്റെ അളവില്‍ കേരളം കഴിഞ്ഞാല്‍ മഹാരാഷ്ട്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളാണ്. കഴിഞ്ഞ വര്‍ഷം മഹാരാഷ്ട്രയില്‍ 535.65 കിലോഗ്രാം സ്വര്‍ണവും തമിഴ്‌നാട്ടില്‍ 519 കിലോഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button