KeralaLatest NewsNews

മത്സ്യത്തൊഴിലാളിയായ ആ പിതാവ് കൂലിപ്പണി എടുത്തും മകളെ എംബിബിഎസിന് ചേർത്തു: അൽഫോൻസയുടെ വേർപാട് വിശ്വസിക്കാനാകാതെ കുടുംബം

കോഴിക്കോട്: തിങ്കളാഴ്ച രാവിലെ കോഴിക്കോട് പാലക്കാട് ദേശീയപാതയിൽ തിരൂർക്കാട്ടിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ട എംബിബിഎസ് വിദ്യാർത്ഥി അൽഫോൻസയുടെ വേർപാട് വിശ്വസിക്കാനാകാതെ കുടുംബവും സുഹൃത്തുക്കളും. ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളാണ് തകർന്നത്. പുന്നപ്ര വടക്കു പഞ്ചായത്ത് പതിമൂന്നാം വാർഡ് അറപ്പക്കൽ പൂന്ത്രശേരിൽ നിക്സൺ- നിർമ്മല ദമ്പതികളുടെ ഏകമകളായിരുന്നു അൽഫോൻസ. സ്നേഹമോൾ എന്നായിരുന്നു വിളിപ്പേര്.

മകൾക്ക് അപകടം പറ്റിയെന്ന ഫോൺവിളി വിശ്വസിക്കാൻ പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് സാധിച്ചില്ല. മകളുടെ വിദ്യഭ്യാസം മുന്നിലുള്ളതിനാൽ കിട്ടുന്ന സമയങ്ങളിലൊക്കെ ജോലിക്കു പോയി അത് കൂട്ടിവെച്ച് വലിയൊരു സ്വപ്നത്തിലേക്ക് മകളെ കൈപിടിച്ച് നടത്താൻ ആ കുടുംബം ഏറെ ആഗ്രഹിച്ചിരുന്നു. അതിനുള്ള ശ്രമങ്ങൾക്കിടെയായിരുന്നു അപകടം. മത്സ്യത്തോഴിലാളിയായ പിതാവ് കൂലിപ്പണിക്കും പോയിരുന്നു.

അതേസമയം, അപകടത്തിൽ കൂടെയുണ്ടായിരുന്ന സുഹൃത്ത് അശ്വിൻ പരിക്കുകളോടെ പെരിന്തൽമണ്ണ കിംഗ്സ് അൽഷിഫ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാവിലെ വന്ന ദുഃഖവാർത്ത താങ്ങാനാവാതെ വിങ്ങി പൊട്ടുകയാണ് നാട്ടുകാർ. വളരെ നല്ല കുട്ടിയായിരുന്നു അൽഫോൻസ എന്ന് നാട്ടുകാരിൽ ഒരാൾ പറഞ്ഞു. അവൾക്ക് ഞങ്ങൾ ഓരോരുത്തരെയും വളരെ സ്നേഹമായിരുന്നു. അവളുടെ പുഞ്ചിരി കാണുമ്പോൾ തന്നെ ഞങ്ങൾ ഞങ്ങളുടെ അപ്പോഴത്തെ വിഷമമെല്ലാം മറന്നിരുന്നുവെന്ന് നാട്ടുകാരിൽ ഒരാൾ വിഷമത്തോടെ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button