AlappuzhaLatest NewsKeralaNattuvarthaNews

കരിമണൽ മോഷ്ടിച്ചു കടത്തൽ : ഒരാൾ പിടിയിൽ, മറ്റുള്ളവർക്കായി തെരച്ചിൽ

പാനൂർ പുളിമൂട്ടിൽ കിഴക്കതിൽ മുബാറക്കി(23)നെയാണ് അറസ്റ്റ് ചെയ്തത്

ഹരിപ്പാട്: കരിമണൽ മോഷ്ടിച്ചു കടത്തിയ സംഘത്തിലെ ഒരാൾ അറസ്റ്റിൽ. പാനൂർ പുളിമൂട്ടിൽ കിഴക്കതിൽ മുബാറക്കി(23)നെയാണ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച അർധ രാത്രിയിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Read Also : ഓതർ മലയിൽ നിന്നൊഴുകിയെത്തിയ തകഴി ശാസ്താവും അവിടുത്തെ ദിവ്യശക്തിയുള്ള എണ്ണയും

കരിമണൽ കടത്താൻ ഉപയോഗിച്ച മിനി ലോറിയും പിടിച്ചെടുത്തിട്ടുണ്ട്. സംഘത്തിലെ മറ്റുള്ളവർക്കായി തെരച്ചിൽ ആരംഭിച്ചതായി പൊലീസ് പറഞ്ഞു. മണൽ കടത്തിന് പിന്നിൽ വൻ ലോബിയാണെന്ന് പൊലീസ് പറഞ്ഞു. പാനൂർ, ചേലക്കാട് ഭാഗങ്ങളിൽ നിന്ന് രാത്രികാലങ്ങളിൽ കരിമണൽ കടത്തുന്നത് പതിവാണ്.

ഇവർക്ക് ചിലയിടങ്ങളിൽ നാട്ടുകാരുടെ പിന്തുണ ലഭിക്കുന്നുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കമ്മീഷൻ വ്യവസ്ഥയിൽ ലക്ഷങ്ങളുടെ ഇടപാടാണ് നടക്കുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. തൃക്കുന്നപ്പുഴ എസ്എച്ച്ഒ ആർഎസ് ബിജുവിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button