Latest NewsKeralaNews

നെടുമ്പാശ്ശേരിയില്‍ വന്‍ സ്വര്‍ണ്ണ വേട്ട

കൊച്ചി: നെടുമ്പാശ്ശേരിയില്‍ വന്‍ സ്വര്‍ണ്ണ വേട്ടയുമായി എക്‌സൈസ്. 1139 ഗ്രാം തൂക്കമുള്ള 52 ലക്ഷം രൂപ വില വരുന്ന സ്വര്‍ണ്ണമാണ് പിടിച്ചെടുത്തത്. ദുബായില്‍ നിന്നും വന്ന മലപ്പുറം സ്വദേശിയായ സൈഫുളയാണ് സ്വര്‍ണ്ണം കടത്തിയത്. ഇയാളുടെ കയ്യില്‍ നിന്നും രണ്ട് തവിട്ട് നിറത്തിലുള്ള ചതുരാകൃതിയിലുള്ള പാക്കറ്റുകള്‍ കണ്ടെടുത്തിട്ടുണ്ട്.

Read Also: മതാടിസ്ഥാനത്തിലുള്ള സംവരണത്തിന് ഭരണഘടനയിൽ വ്യവസ്ഥയില്ല, സംവരണം ധ്രുവീകരണ രാഷ്ട്രീയത്തിന്റെ ഭാഗം: അമിത് ഷാ

രണ്ട് ദിവസം മുമ്പും കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും വന്‍ തോതില്‍ സ്വര്‍ണ്ണം പിടികൂടിയിരുന്നു. മൂന്ന് പേരില്‍ നിന്നായി ഒരു കോടി മുപ്പത് ലക്ഷം രൂപയുടെ സ്വര്‍ണ്ണമാണ് വ്യാഴാഴ്ച കസ്റ്റംസ് പിടികൂടിയത്. അടിവസ്ത്രത്തിലും എയര്‍പോഡിനുള്ളിലും ഒളിപ്പിച്ചാണ് ഇവര്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്.

കാളികാവ് സ്വദേശി നൂറുദ്ദീന്‍, കാസര്‍കോഡ് സ്വദേശി അബ്ദുള്‍ സലാം, പുതുപ്പാടി സ്വദേശി ഹുസൈന്‍ എന്നിവരെയാണ് ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ച്ച പിടികൂടിയത്. 20,000 മുതല്‍ 70,000 രൂപ വരെ പ്രതിഫലത്തിനാണ് ഇവര്‍ സ്വര്‍ണ്ണം കടത്തിയതെന്നാണ് സൂചനകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button