Latest NewsDevotionalSpirituality

ഭാരതത്തിലെ വിവിധ ദിവ്യ വൃക്ഷങ്ങളും അവയുടെ ആത്മീയവും ആരോഗ്യപരവുമായ ഗുണങ്ങളും

വ്യത്യസ്‌ത മതങ്ങളുടെയും സംസ്‌കാരങ്ങളുടെയും മണ്ണാണ്‌ ഇന്ത്യ. ഇന്ത്യയുടെ ആത്മീയ പാരമ്പര്യം ലോകപ്രശസ്‌തമാണ്‌. അതിനാല്‍, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ ആത്മശാന്തി തേടി ആളുകള്‍ ഇന്ത്യ സന്ദര്‍ശിക്കുന്നു. ശില്‍പ്പകല, പുരാതന ക്ഷേത്രങ്ങള്‍ എന്നുവേണ്ട എവിടെയും ഇന്ത്യയുടെ മതചിന്തയുടെയും ആത്മീയതയുടെയും സത്ത തൊട്ടറിയാനാകും.

ഈ സംസ്‌കാരത്തിന്റെ ഭാഗമായി ഇന്ത്യയില്‍ ചില മരങ്ങള്‍ പരിപാവനമായി കരുതപ്പെടുന്നു. ദിവ്യശക്തിയുണ്ടെന്ന്‌ കരുതപ്പെടുന്ന ഇവയ്‌ക്ക്‌ ദൈവങ്ങളുമായി ബന്ധമുണ്ടെന്നും വിശ്വസിക്കപ്പെടുന്നു. ആല്‍മരം, തെങ്ങ്‌, ഭാംഗ്‌, ചന്ദനമരം മുതലായവ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ പൂജിക്കപ്പെടുന്നുണ്ട്‌. മാത്രമല്ല ഇവയ്‌ക്ക്‌ ഹിന്ദുമത വിശ്വാസത്തില്‍ വലിയ പ്രാധാന്യവുമുണ്ട്‌. ഇവ പൊതുവെ കല്‍പ്പവൃക്ഷങ്ങള്‍ എന്നാണ്‌ അറിയപ്പെടുന്നത്‌. മതപരമായ പ്രാധാന്യത്തിന്‌ പുറമെ ഇവയ്‌ക്ക്‌ ഔഷധഗുണങ്ങളുമുണ്ട്‌. ഇന്ത്യയിലെ ദിവ്യശക്തിയുള്ള മരങ്ങള്‍,

കൂവളം

ശിവ ഭഗവാനുമായി ബന്ധപ്പെട്ട്‌ ആരാധിക്കപ്പെടുന്ന വൃക്ഷമാണ്‌ കൂവളം. ബിലുപത്ര എന്നും ഇത്‌ അറിയപ്പെടുന്നു. കുവളത്തിന്റെ ഇലകള്‍ ശിവന്‌ സമര്‍പ്പിക്കുന്നത്‌ ഐശ്വര്യം കൊണ്ടുവരുമെന്നാണ്‌ വിശ്വാസം. മൂന്ന്‌ ഇതളുകളോട്‌ കൂടിയ ഇല സൃഷ്ടി, സ്ഥിതി, സംഹാരം എന്നിവയെ സൂചിപ്പിക്കുന്നതായി പറയപ്പെടുന്നു.

ആല്‍മരം

ചൊവ്വ, ശനി ദിവസങ്ങളില്‍ ആല്‍മരത്തിന്‌ വെള്ളമൊഴിച്ചാല്‍ ശനിദേവന്റെ അനുഗ്രഹം കിട്ടുമെന്നാണ്‌ വിശ്വാസം. മാത്രമല്ല ആല്‍മരത്തിന്‌ ചുറ്റും ഏഴ്‌ തവണ പൂജിച്ച ചരട്‌ കെട്ടുകയും ശനിമന്ത്രം ജപിക്കുകയും ചെയ്‌താല്‍ ശനിദോഷം മാറും. ചരട്‌ കെട്ടിയതിന്‌ ശേഷം ആല്‍മരച്ചുവട്ടില്‍ വിളക്ക്‌ കത്തിക്കുകയും വേണം.

മുള

ശ്രീകൃഷ്‌ണനുമായി ബന്ധപ്പെട്ട മരമാണ്‌ മുള. കൃഷ്‌ണന്റെ ഓടക്കുഴല്‍ മുളയില്‍ നിന്ന്‌ ഉണ്ടാക്കിയതാണെന്ന്‌ പറയപ്പെടുന്നു. അതിനാല്‍ മുള ശ്രീകൃഷ്‌ണനെയും അദ്ദേഹത്തിന്റെ ഓടക്കുഴലിനെയും പ്രതിനിധീകരിക്കുന്നതായാണ്‌ വിശ്വാസം.

ചന്ദനമരം

മണം, സൗന്ദര്യവര്‍ദ്ധക ഗുണങ്ങള്‍ എന്നിവയ്‌ക്ക്‌ പുറമെ ചന്ദനത്തിന്‌ മറ്റുപല സവിശേഷതകളുമുണ്ട്‌. പാര്‍വ്വതീദേവിയുമായി ബന്ധപ്പെട്ട മരമാണ്‌ ചന്ദനം. പാര്‍വ്വതീദേവി അരച്ച ചന്ദനവും തന്റെ വിയര്‍പ്പും ചേര്‍ത്ത്‌, അതില്‍ നിന്ന്‌ ഗണപതിയെ സൃഷ്ടിച്ചുവെന്നാണ്‌ വിശ്വാസം. അതുകൊണ്ട്‌ ചന്ദനമരം പരിപാവനമായി കണക്കാക്കപ്പെടുന്നു. ദേവീ-ദേവന്മാരെ പൂജിപ്പിക്കുന്നതിനായി ചന്ദനം വ്യാപകമായി ഉപയോഗിക്കുന്നുണ്ട്‌.

തെങ്ങ്‌

തെങ്ങ്‌ മുറിക്കുന്നത്‌ ഇന്ത്യയില്‍ അശുഭലക്ഷണമായാണ്‌ കരുതപ്പെടുന്നത്‌. കല്‍പ്പവൃക്ഷം എന്ന്‌ അറിയപ്പെടുന്ന തെങ്ങിലെ ഫലമായ തേങ്ങ എല്ലാ ശുഭകരമായ ചടങ്ങുകളിലും പൂജകളിലും ഉപയോഗിക്കുന്നു.

shortlink

Post Your Comments


Back to top button