ThrissurKeralaNattuvarthaLatest NewsNews

കാ​റും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ച് അപകടം : പിഞ്ചുകുഞ്ഞടക്കം മൂന്നുപേർക്ക് പരിക്ക്

ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ വ​ര​ടി​യം എ​ട​ത്ത​റ വീ​ട്ടി​ൽ പ്രേ​മ​ൻ (45), എ​ട​ത്ത​റ വീ​ട്ടി​ൽ സു​ധീ​ഷി​ന്‍റെ ഭാ​ര്യ വി​ബി​ത (35) മ​ക​ൾ ആ​ഗ്നേ​യ (5 മാ​സം) എ​ന്നി​വ​രെ അ​മ​ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

കൈ​പ്പ​റ​മ്പ്: കാ​റും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ച് അപകടം. പ​രിക്കേ​​റ്റ് ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ വ​ര​ടി​യം എ​ട​ത്ത​റ വീ​ട്ടി​ൽ പ്രേ​മ​ൻ (45), എ​ട​ത്ത​റ വീ​ട്ടി​ൽ സു​ധീ​ഷി​ന്‍റെ ഭാ​ര്യ വി​ബി​ത (35) മ​ക​ൾ ആ​ഗ്നേ​യ (5 മാ​സം) എ​ന്നി​വ​രെ അ​മ​ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read Also : രാഹുല്‍ ഗാന്ധിക്ക് ഭീകരസംഘടനകളുടെ പിന്തുണ, മോദി സര്‍ക്കാരിനെതിരെ കടുത്ത വിദ്വേഷം: അവസരം കാത്ത് ഭീകരര്‍

മു​ണ്ടൂ​ർ കോ​ട​ങ്ക​ണ്ടം മൂ​ല​യി​ൽ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12-നാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. ഗു​രു​വാ​യൂ​രി​ൽ നി​ന്ന് ചോ​റൂ​ണ് ക​ഴി​ഞ്ഞ് ഓ​ട്ടോ​റി​ക്ഷ​യി​ൽ വ​രു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. മു​ണ്ടൂ​ർ പെ​ട്രോ​ൾ പമ്പിന്‍റെ ഭാ​ഗ​ത്തു​നി​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​ർ മു​ണ്ടൂ​ർ സെ​ന്‍റ​റി​ൽ നി​ന്ന് വ​ര​ടി​യം ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞാ​ണ് യാ​ത്ര​ക്കാ​ർ​ക്ക് പ​രു​ക്കേ​റ്റ​ത്.​

അ​പ​ക​ട​ത്തി​ൽ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ ആ​ഗ്നേ​യ അ​മ​ല ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്. ​അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന്, കാ​ർ നി​ർ​ത്താ​തെ പോ​കു​ക​യാ​യി​രു​ന്നെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button