KozhikodeKeralaNattuvarthaLatest NewsNews

അഞ്ച് ലിറ്റർ വാറ്റ് ചാരായവുമായി ഒരാള്‍ പിടിയിൽ

ചമൽ അംബേദ്ക്കർ കോളനിയിലെ കാരപ്പറ്റ പുറായിൽ മിൽക്ക് മനോജ് എന്നു വിളിക്കുന്ന കെ ആർ. മനോജിനെ ആണ് അറസ്റ്റ് ചെയ്തത്

കോഴിക്കോട്: കോഴിക്കോട് അഞ്ച് ലിറ്റർ വാറ്റ് ചാരായവുമായി ഒരാള്‍ അറസ്റ്റില്‍. ചമൽ അംബേദ്ക്കർ കോളനിയിലെ കാരപ്പറ്റ പുറായിൽ മിൽക്ക് മനോജ് എന്നു വിളിക്കുന്ന കെ ആർ. മനോജിനെ ആണ് അറസ്റ്റ് ചെയ്തത്. എക്സൈസ് ആണ് മനോജിനെ അറസ്റ്റ് ചെയ്തത്.

കോഴിക്കോട് എക്സൈസ് പ്രിവന്‍റീവ് ഓഫീസർ ചന്ദ്രൻ കുഴിച്ചാലിൽ നൽകിയ രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.

Read Also : ഡൽഹിയിൽ യൂത്ത് കോണ്‍ഗ്രസുകാർ ബാരിക്കേഡിനു മുകളില്‍ കയറി നിന്ന് പണപ്പെട്ടി തുറന്ന് പണം വാരിയെറിഞ്ഞ് സമരം.

താമരശ്ശേരി എക്സൈസ് സർക്കിളിലെ അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ സി സന്തോഷ് കുമാറിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവന്‍റീവ് ഓഫീസർ (ഗ്രേഡ്) സി ജി സുരേഷ് ബാബു, സി ഇ ഒമാരായ റസൂൺ കുമാർ, ബിനീഷ് കുമാർ, ഡ്രൈവർ രാജൻ എന്നിവർ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ ശേഷം 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button