Latest NewsKeralaNews

ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്‌തെന്ന കേസ് ഫുള്‍ ബഞ്ചിനു വിട്ട വിധിയെ പരിഹസിച്ച് നടന്‍ ജോയ് മാത്യൂ

കൊച്ചി: ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസില്‍ വിധി പ്രസ്താവം ഫുള്‍ ബെഞ്ചിന് വിട്ടു. ഭിന്നവിധി വന്നതാണ് ഫുള്‍ ബെഞ്ചിലേക്ക് വിടാന്‍ കാരണമായത്. ഇതിനെതിരെ രൂക്ഷമായ പരിഹാസവുമായി നടന്‍ ജോയ് മാത്യു രംഗത്ത് എത്തി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസില്‍ വിധി പ്രസ്താവം ഫുള്‍ ബെഞ്ചിന് വിട്ടതിന് എതിരെ അദ്ദേഹം പ്രതികരിച്ചത്.

Read Also: വിവാഹവേദിയിൽ തോക്കുമായി വരന്റെയും വധുവിന്റെയും കോപ്രായങ്ങൾ: അബദ്ധത്തിൽ വധുവിന്റെ മുഖത്തേക്ക് തീ ആളിപ്പടർന്നു! – വീഡിയോ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

‘ഫുള്‍ ബഞ്ച് ആയിരിക്കുന്നതിന്റെ ഗുണങ്ങള്‍: ചില ബഞ്ചുകളില്‍ ഫുള്‍ ആളില്ലെങ്കില്‍ ഒരു വശത്ത് മാത്രമാകും ഭാരം; അങ്ങനെ ബഞ്ച് താഴ്ന്ന് ഇരിക്കുന്നവര്‍ മൊത്തം മറിഞ്ഞു വീഴും. കാണുന്നവന് ചിരിയും വീണവന് കരച്ചിലും കലിപ്പും സ്വാഭാവികം. അതുകൊണ്ടാണ് ബഞ്ച് എപ്പോഴും ഫുള്‍ ആകണമെന്ന് പറയുന്നത്. ആരും മറിഞ്ഞു വീഴരുത് എന്ന് ഇരിക്കുന്നവരുടെ കരുതലിനെ ആരും സംശയിക്കരുതേ..ഒരു വശത്ത് മാത്രമാകും ഭാരം; അങ്ങനെ ബഞ്ച് താഴ്ന്ന് ഇരിക്കുന്നവര്‍ മൊത്തം മറിഞ്ഞു വീഴും. കാണുന്നവന് ചിരിയും വീണവന് കരച്ചിലും കലിപ്പും സ്വഭാവികം. അതുകൊണ്ടാണ് ബഞ്ച് എപ്പോഴും ഫുള്‍ ആകണമെന്ന് പറയുന്നത്. ആരും മറിഞ്ഞു വീഴരുത് എന്ന ഇരിക്കുന്നവരുടെ കരുതലിനെ ആരും സംശയിക്കരുതേ’.

shortlink

Related Articles

Post Your Comments

Related Articles


Back to top button