Latest NewsNewsLife Style

തിളക്കമുള്ള ചര്‍മ്മത്തിനായി ഈ പഴങ്ങള്‍…

നമ്മുടെ ശരീരത്തിൽ പ്രായത്തിന്‍റെ ആദ്യസൂചനകൾ നൽകുന്ന അവയവങ്ങളിലൊന്ന്​ ചർമ്മമാണ്​. പ്രായമാകുന്നതിനനുസരിച്ച്​ ചർമ്മത്തിന്‍റെ ഘടനയില്‍ മാറ്റം വരുന്നത് സ്വാഭാവികമാണ്. ഇതിന്‍റെ ഭാഗമായി ചര്‍മ്മത്തില്‍ ചുളിവുകളും വരകളും വീഴാം. പ്രായത്തെ തടഞ്ഞുനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കിലും ചര്‍മ്മത്തെ സംരക്ഷിക്കാന്‍ നമ്മുക്ക് ചെറിയ ചില കാര്യങ്ങള്‍ ചെയ്യാം.

അത്തരത്തില്‍  ചര്‍മ്മ സംരക്ഷണത്തിനായി കഴിക്കേണ്ട ചില പഴങ്ങളെ പരിചയപ്പെടാം…

ഓറഞ്ചാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സിയും മറ്റ് പോഷകങ്ങളും അടങ്ങിയ ഓറഞ്ച് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറേ നല്ലതാണ്. ഇവ സൂര്യതാപം മൂലമുണ്ടാകുന്ന ചർമ്മപ്രശ്നങ്ങളെ തടയുകയും, സ്വാഭാവികമായ രീതിയിൽ ചർമ്മത്തിന് ജലാംശം നൽകുകയും ചര്‍മ്മത്തിലെ വരൾച്ച, കറുത്ത പാടുകൾ, ചുളിവുകള്‍ എന്നിവയെ അകറ്റുകയും ചെയ്യുന്നു.

ബെറി പഴങ്ങളാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബ്ലൂബെറി, സ്ട്രോബെറി,  ബ്ലാക്ക്ബെറി, റാസ്ബെറി തുടങ്ങിയവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. പ്രത്യേകിച്ച് ബ്ലൂബെറികളില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകള്‍ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.

അവക്കാഡോയിൽ വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ അവക്കാഡോ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

നാരങ്ങ ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഇവ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.

shortlink

Related Articles

Post Your Comments

Related Articles


Back to top button