KannurKeralaNattuvarthaLatest NewsNews

ഫ്ലാ​​റ്റി​ലെ മു​റി​യി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി വ​ധി​ക്കാ​ൻ ശ്ര​മം : ഒന്നാം പ്രതിക്ക് 12 വർഷം തടവും പിഴയും

ഒ​ന്നാം പ്ര​തി റോ​യ​ൽ ഹെ​വ​ൻ അ​പ്പാ​ർ​ട്മെൻറി​ലെ സി. ​ജി​തേ​ന്ദ്ര എ​ന്ന ജി​ത്തു​വി​നെ​യാ​ണ് (51) കോടതി ശിക്ഷിച്ച

ത​ല​ശ്ശേ​രി: ഫ്ലാ​റ്റി​ലെ മു​റി​യി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി വ​ധി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന കേ​സി​ൽ പ്ര​തി​ക്ക് 12 വ​ർ​ഷം ത​ട​വും 1.25 ല​ക്ഷം രൂ​പ പി​ഴ​യും ശിക്ഷ വിധിച്ച് കോടതി. ക​ണ്ണൂ​ർ പ​യ്യാ​മ്പ​ലം റോ​യ​ൽ ഹെ​വ​ൻ അ​പ്പാ​ർ​ട്മെ​ന്റി​ലെ ഫ്ലാ​റ്റി​ൽ താ​മ​സി​ച്ചി​രു​ന്ന സേ​വ്യ​ർ മാ​ത്യു​വി​നെ മു​റി​യി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി വ​ധി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന കേ​സി​ൽ ഒ​ന്നാം പ്ര​തി റോ​യ​ൽ ഹെ​വ​ൻ അ​പ്പാ​ർ​ട്മെൻറി​ലെ സി. ​ജി​തേ​ന്ദ്ര എ​ന്ന ജി​ത്തു​വി​നെ​യാ​ണ് (51) കോടതി ശിക്ഷിച്ചത്. ത​ല​ശ്ശേ​രി അ​ഡീ​ഷ​ന​ൽ ജി​ല്ല കോ​ട​തി (മൂ​ന്ന്) ജ​ഡ്ജി റൂ​ബി കെ. ​ജോ​സ് ആണ് ശി​ക്ഷ വിധി​ച്ച​ത്.

Read Also : ഇനി ഫുട്‌ബോള്‍ കളിക്കാന്‍ ഷോട്‌സും ബനിയനും വേണ്ട, സ്ത്രീകള്‍ സാരി ഉടുത്ത് ഫുട്‌ബോള്‍ കളിക്കുന്ന വീഡിയോ വൈറല്‍

കോടതി ര​ണ്ട് വ​കു​പ്പു​ക​ളി​ലാ​യാ​ണ് 12 വ​ർ​ഷം ത​ട​വും 1.25 ല​ക്ഷം രൂ​പ പി​ഴ​യും ശിക്ഷ വിധിച്ചത്. വ​ധ​ശ്ര​മ​ത്തി​ന് 10 വ​ർ​ഷം ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യു​മാ​ണ് ശി​ക്ഷ. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ ആ​റു മാ​സം ത​ട​വ് അനുഭവിക്കണം. മു​റി​യി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി​യ​തി​ന് ര​ണ്ടു വ​ർ​ഷം ക​ഠി​ന​ത​ട​വും 25,000 രൂ​പ പി​ഴ​യു​മാ​ണ് ശി​ക്ഷ. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ മൂ​ന്നു മാ​സം ത​ട​വ് അ​നു​ഭ​വി​ക്ക​ണം.

അതേസമയം, പ്ര​തി​യെ സ​ഹാ​യി​ച്ച ര​ണ്ടാം പ്ര​തി​യും സേ​വ്യ​റി​ന്റെ ഭാ​ര്യ​യു​മാ​യി​രു​ന്ന അ​ന്ന​മ്മ മാ​ത്യു​വി​നെ കു​റ്റ​ക്കാ​രി​യ​ല്ലെ​ന്ന് ക​ണ്ടെ​ത്തി കോ​ട​തി വെ​റു​തെ വി​ട്ടു. പ്ര​തി​ക​ൾ ത​മ്മി​ലു​ള്ള ബ​ന്ധം ക​ണ്ടു​പി​ടി​ച്ച​തും ജി​ത്തു​വി​ന്റെ അ​ക്കൗ​ണ്ടി​ലേ​ക്ക് സേ​വ്യ​റി​ന്റെ പ​ണം മാ​റ്റി​യ​ത് സം​ബ​ന്ധി​ച്ച് കേ​സ് കൊ​ടു​ത്ത​തും ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മാ​യെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ കേ​സ്.

2014 സെ​പ്റ്റം​ബ​ർ 27-ന് ​പു​ല​ർ​ച്ച 2.55നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി അ​ഡീ​ഷ​ന​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ.​ കെ. രൂ​പേ​ഷ്, അ​ഡ്വ.​ കെ.​ആ​ർ. സ​തീ​ശ​ൻ എ​ന്നി​വ​ർ ഹാ​ജ​രാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button