KeralaLatest NewsNews

ലഹരി ഉപയോഗിക്കാനും ആർഭാട ജീവിതത്തിനും പണം കണ്ടെത്താന്‍ സ്ഥിരം വാഹന മോഷണം, പിടിയിലായവരെ കണ്ട് ഞെട്ടി പൊലീസ്

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ സ്ഥിരം വാഹന മോഷ്ടാക്കളെ പിടികൂടി പൊലീസ്. ജില്ലയില്‍ ഉടനീളം മോഷണം നടത്തിയ കേസില്‍ പ്രായപൂർത്തിയാവാത്ത കുട്ടികളാണ് അറസ്റ്റിലായത്. സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് ആണ് ഇവരെ പിടികൂടിയത്.

ജില്ലയിൽ ഇരുചക്ര വാഹന മോഷണങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ, ജില്ലാ പൊലീസ് മേധാവി ഡിഐജി രാജ്പാൽ മീണ ഐപിഎസിന്റെ നിർദ്ദേശ പ്രകാരമായിരുന്നു സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പിന്റെ പ്രവർത്തനം. വാഹനമോഷണം നടന്ന സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും അതിലുൾപ്പെട്ടവരെപ്പറ്റി അന്വേഷണം നടത്തി വരികയുമായിരുന്നു. മോഷണസംഘത്തിലുൾപ്പെട്ടവരെല്ലാം തന്നെ പ്രായപൂർത്തിയാവാത്തവരാണെന്ന് മനസ്സിലാക്കിയ പൊലീസ് രക്ഷിതാക്കളെ വിളിച്ചുവരുത്തുകയും വിവരങ്ങൾ ധരിപ്പിക്കുകയും ചെയ്തു. കുട്ടികളെ ചോദ്യം ചെയ്തതിൽ പ്രധാനമായും സ്പ്ലെൻഡർ ബൈക്കുകളായിരുന്നു ഇവർ മോഷണം നടത്തിയിരുന്നത് എന്ന് സമ്മതിച്ചു.

ബൈക്ക് ഓടിക്കാനുള്ള അതിയായ ആഗ്രഹം കൊണ്ടും, ലഹരി ഉപയോഗിക്കാനും, ആർഭാട ജീവിതത്തിനു പണം കണ്ടെത്താനും മറ്റുമാണ് മോഷണം നടത്തുന്നത് എന്നും കുട്ടികൾ പൊലീസിനോട് പറഞ്ഞു. മോഷ്ടിച്ച ശേഷം ഉടമസ്ഥരും പൊലീസും തിരിച്ചറിയാതിരിക്കാൻ വാഹനങ്ങൾക്ക് രൂപമാറ്റം വരുത്തുകയും വ്യാജ നമ്പർ പ്ലേറ്റുകൾ വക്കുകയുമാണ് ചെയ്യുകയെന്ന് ഇവർ പൊലീസിനോട് പറഞ്ഞു. മോഷ്ടിച്ച വാഹനങ്ങളിൽ ചിലത് പൊളിക്കും. കുറച്ചു കാലം ഓടിച്ച ശേഷം കുറഞ്ഞ വിലക്ക് മറ്റുള്ളവർക്ക് വില്‍ക്കുകയും ചെയ്യുമെന്ന് ഇവർ പൊലീസിനോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button