KeralaLatest NewsNews

പ്രതിപക്ഷ നേതാവിന്റെ ‘നെഗറ്റീവ് കമന്റ്’ കൊണ്ടൊന്നും പിണറായി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങള്‍ കാണാതെ പോകില്ല:എ.എ റഹിം

പിണറായി സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ വിജയമാണിത്, അങ്ങേയറ്റം ശ്രദ്ധയോടെ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടത് കൊണ്ട് മാത്രം നീതി ഉറപ്പു വരുത്താനായ കേസാണിത്

തിരുവനന്തപുരം: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ 16 പ്രതികളില്‍ 14 പേരും കുറ്റക്കാരെന്ന് കണ്ടെത്തിയ മണ്ണാര്‍ക്കാട് മജിസ്ട്രേറ്റ് കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് എ.എ റഹിം എം.പി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ വിജയമാണിത്. അങ്ങേയറ്റം ശ്രദ്ധയോടെ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടത് കൊണ്ട് മാത്രം നീതി ഉറപ്പു വരുത്താനായ കേസാണിത്. മുഖ്യമന്ത്രിയും സര്‍ക്കാരും അങ്ങേയറ്റം അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. എന്നാല്‍ ഈ അവസരത്തില്‍ പിണറായി സര്‍ക്കാരിന് എതിരെയുള്ള പ്രതിപക്ഷ നേതാവിന്റെ നെഗറ്റീവ് കമന്റ് മോശമായി പോയെന്നും എ.എ റഹിം പറയുന്നു. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് എതിരെ രംഗത്ത് എത്തിയത്.

Read Also: പ്രകൃതി ദുരന്തങ്ങളെ നേരിടാൻ ജമ്മു കാശ്മീരിനെ സജ്ജമാക്കുന്നു, എമർജൻസി ഓപ്പറേഷൻ സെന്ററുകൾ സ്ഥാപിക്കാൻ ഒരുങ്ങി ഭരണകൂടം

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം..

‘അട്ടപ്പാടിയിലെ മധുവിന് നീതിലഭിച്ച ഈ ദിവസവും പ്രതിപക്ഷ നേതാവിന്റെ ‘മനസ്സിന്റെ വലിപ്പം’ ആരും കാണാതെ പോകരുത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ വിജയമാണിത്. അങ്ങേയറ്റം ശ്രദ്ധയോടെ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടത് കൊണ്ട് മാത്രം നീതി ഉറപ്പു വരുത്താനായ കേസാണിത്. മുഖ്യമന്ത്രിയും സര്‍ക്കാരും അങ്ങേയറ്റം അഭിനന്ദനം അര്‍ഹിക്കുന്നു. എന്നാല്‍, അല്‍പ സമയങ്ങള്‍ക്ക് മുന്‍പ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം കണ്ടു. പതിവ് പോലെ ഒരു നെഗറ്റിവ് സ്റ്റേറ്റ്‌മെന്റ്. ‘അട്ടപ്പാടി മധു കൊലക്കേസ്: പ്രതികള്‍ കുറ്റക്കാരെന്ന കോടതി വിധി ആശ്വാസകരം; കേസ് നടത്തിപ്പില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ച’ ഇതാണ് തലക്കെട്ട്’.

‘കേസ് നടത്തിപ്പില്‍ സര്‍ക്കാരിന് ഗുരുതരമായ വീഴ്ചകളുണ്ടായിട്ടും 14 പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി വിധി കേരളീയ പൊതു സമൂഹത്തിന് സന്തോഷവും ആശ്വാസവും നല്‍കുന്നു.’പ്രതിപക്ഷ നേതാവിന്റെ സ്റ്റേറ്റ്‌മെന്റിലെ പ്രസക്ത ഭാഗമാണിത്.സര്‍ക്കാരിന് അലംഭാവവും വീഴ്ചയും ഉണ്ടായാല്‍ പ്രതികള്‍ക്ക് ശിക്ഷ കിട്ടുമായിരുന്നോ? സര്‍ക്കാര്‍ ഇരയ്ക്കൊപ്പം നിന്നതിന്റെ വിജയമാണിത്. സാക്ഷികളില്‍ പലരും കൂറുമാറുന്ന സാഹചര്യം മനസ്സിലാക്കി കൂടുതല്‍ ജാഗ്രത കാട്ടി. നിയമ വകുപ്പും പോലീസും ഇക്കാര്യത്തില്‍ അഭിനന്ദനാര്‍ഹമായ ഇടപെടല്‍ നടത്തി.പഴുതടച്ച നീക്കങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. അതുകൊണ്ടാണ് നീതിപൂര്‍വമായ ഈ വിധി വന്നത്. ഇങ്ങനെയൊരു സന്ദര്‍ഭത്തില്‍ സര്‍ക്കാരിനെ അഭിനന്ദിക്കാന്‍ പ്രതിപക്ഷ നേതാവിന്റെ, സ്വതസിദ്ധമായ ‘ഞാനെന്ന ഭാവം’ അനുവദിക്കുന്നില്ലെങ്കില്‍ കുത്ത് വാക്ക് പറയാതിരിക്കാനുള്ള സാമാന്യ മര്യാദ അദ്ദേഹം കാണിക്കണമായിരുന്നു’.

‘പ്രതികളെ കോടതി വെറുതേ വിട്ടിരുന്നെങ്കില്‍..സര്‍ക്കാരിനെതിരെ ‘ആഞ്ഞടിക്കാന്‍’തയ്യാറാക്കി വച്ചിരുന്ന പ്രസ്താവന വലിച്ചു കീറി കളയേണ്ടി വന്നതിന്റെ ജാള്യത ഇന്നത്തെ അദ്ദേഹത്തിന്റെ വരികളില്‍ കാണാം. പ്രതിപക്ഷനേതാവ് കുറേക്കൂടി നിലവാരം പുലര്‍ത്തണം. ഈ കേസ് വിജയിപ്പിക്കാന്‍ പ്രോസിക്ക്യൂഷന്റെ ഭാഗമായി പ്രവര്‍ത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു.മധുവിന്റെ കുടുംബത്തിന് നീതി ലഭിച്ചതില്‍ അതിയായ സന്തോഷം രേഖപ്പെടുത്തുന്നു’.

shortlink

Related Articles

Post Your Comments

Related Articles


Back to top button