KeralaLatest NewsNews

മധുവിന്റെ ഉറ്റവര്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കാന്‍ ജാഗ്രത കാണിച്ച മുഖ്യമന്ത്രിക്ക് നന്ദി: അരുണ്‍ കുമാര്‍

തിരുവനന്തപുരം: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ 16 പ്രതികളില്‍ 14 പേരും കുറ്റക്കാരെന്ന് കണ്ടെത്തിയ മണ്ണാര്‍ക്കാട് മജിസ്‌ട്രേറ്റ് കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് ഡോ അരുണ്‍ കുമാര്‍. ദരിദ്രരും, ദുര്‍ബലരുമെങ്കിലും മനുഷ്യന്റെ അന്തസ്സിന് വിലയുണ്ടന്ന് ഉറപ്പിച്ച കോടതിയ്ക്കും കൂറുമാറിയ 24 സാക്ഷികളെയും കാടിന്റെ മൗനത്തെയും മറികടന്ന് ശാസ്ത്രീയ തെളിവുകളില്‍ പിഴവില്ലാത്ത കുറ്റപത്രം സമര്‍പ്പിച്ച പ്രോസിക്യൂഷന് നന്ദി രേഖപ്പെടുത്തുന്നുവെന്ന് അരുണ്‍ കുമാര്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. മധുവിന്റെ ഉറ്റവര്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കാന്‍ ജാഗ്രത കാണിച്ച മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

Read Also: വിവാഹ സമ്മാനമായ ഹോം തിയറ്റർ പൊട്ടിത്തെറിച്ച് നവവരനും ജ്യേഷ്ഠനും മരിച്ചു, ഒന്നര വയസുകാരൻ ഉൾപ്പെടെ 4 പേർക്ക് പരിക്ക് 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

മധു കൊലക്കേസ്. 16പ്രതികളില്‍ 14 പേരും കുറ്റക്കാര്‍! – കോടതി
നീതി!

മധുവിന്, അട്ടപ്പാടിക്ക്, മധുവിനെ പോലെയുള്ള നിസ്സഹായരായി പോയ ജീവിതങ്ങള്‍ക്ക്.
നന്ദി!

‘ദരിദ്രരും, ദുര്‍ബലരുമെങ്കിലും മനുഷ്യന്റെ അന്തസ്സിന് വിലയുണ്ടന്ന് ഉറപ്പിച്ച കോടതിയ്ക്കും കൂറുമാറിയ 24 സാക്ഷികളെയും കാടിന്റെ മൗനത്തെയും മറികടന്ന് ശാസ്ത്രീയ തെളിവുകളില്‍ പിഴവില്ലാത്ത കുറ്റപത്രം സമര്‍പ്പിച്ച പ്രോസിക്യൂഷനും നന്ദി. പിന്നെ മധുവിന്റെ ഉറ്റവര്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കാന്‍ ജാഗ്രത കാണിച്ച മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനും!’

‘നിങ്ങള്‍ ശ്രദ്ധിച്ചു നോക്കൂ, കൊല ചെയ്യപ്പെടും മുന്‍പ് നിസ്സാഹായനായ മധുവിന്റെ മുഖത്തേക്ക്. ഉറയ്ക്കാത്ത മനസ്സാണ്. വിശപ്പ് എന്നതിന് ഭക്ഷണം നീതിയെന്ന് മാത്രമേയറിയു. ആ നീതിബോധത്തിന്റെ കരുത്തില്‍ യുദ്ധം ചെയ്യുന്ന വിശപ്പിനെ തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പിടിക്കപ്പെടുമ്പോഴും നമുക്ക് നേരെയെറിയുന്ന ആ നോട്ടം ആരെയാണ് അസ്വസ്ഥപ്പെടുത്താത്തത്?’

 

shortlink

Related Articles

Post Your Comments

Related Articles


Back to top button