KeralaLatest NewsNews

ഡിവൈഎഫ്ഐ നേതാവിനെ വിട്ടയക്കണമെന്ന് ആവശ്യം, പൊലീസ് സ്റ്റേഷനിൽ സിപിഐഎം നേതാക്കളുടെ അതിക്രമം: ആറ് പേർക്കെതിരെ കേസ്

തിരുവനന്തപുരം: തിരുവനന്തപുരം പേട്ട പൊലീസ് സ്റ്റേഷനിൽ പൊലീസ് കസ്റ്റഡിയിലെടുത്ത ഡിവൈഎഫ്ഐ പ്രാദേശിക നേതാവിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം നേതാക്കളുടെ അതിക്രമം. സ്റ്റേഷനിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കും കണ്ടാൽ അറിയാവുന്ന മറ്റ് അഞ്ച് പേർക്കുമെതിരെ കേസെടുത്തു.

ഞായറാഴ്ച്ച രാത്രിയിലാണ് സംഭവം പേട്ട പൊലീസ് സ്റ്റേഷനിലേക്ക് ഒരു സംഘം സിപിഐഎം പ്രാദേശിക നേതാക്കൾ അതിക്രമിച്ചു കയറിയത്

ഡിവൈഎഫ്ഐ നേതാവിനെ വിട്ടയക്കണമെന്ന ആവശ്യവുമായി നേതാക്കൾ പൊലീസുകാരോട് അത്രിക്രമം കാണിച്ച് സ്റ്റേഷനിലേക്ക് തള്ളി കയറാൻ ശ്രമിക്കുകയായായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്‌ വന്നിട്ടുണ്ട്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് ആറ് പേർക്കെതിരെ കേസ് എടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button